മുംബൈ : ഗഡ്ചിരോളിയിൽ 11 കമ്യൂണിസ്റ്റ് ഭീകരരെ കീഴടങ്ങിയതിന് പിന്നാലെ മഹാരാഷ്ട്ര സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ വിദൂര, കമ്യൂണിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സമഗ്ര വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കേണ്ടത് തന്നെയാണ് എന്ന് മോദി പറഞ്ഞു.
”വിദൂര, കമ്യൂണിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സർവതോന്മുഖമായ വികസനം ഉറപ്പാക്കാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇത് തീർച്ചയായും ‘ഈസ് ഓഫ് ലിവിംഗ്’ വർദ്ധിപ്പിക്കുകയും കൂടുതൽ പുരോഗതിക്ക് വഴിയൊരുക്കുകയും ചെയ്യും. ഗഡ്ചിറോളിയിലെയും സമീപ പ്രദേശങ്ങളിലെയും എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും പ്രത്യേക അഭിനന്ദനങ്ങൾ എന്ന് മോദി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഗഡ്ചിരോളിയിൽ 11 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മുന്നിലാണ് ഇവർ കീഴടങ്ങിയത്. മുഖ്യമന്ത്രിയുടെ ഗഡ്ചിറോളി സന്ദർശനത്തിനിടെയാണ് സംഭവം.
കഴിഞ്ഞ വർഷം 33 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചതായും ഗഡ്ചിരോളി ജില്ലയുടെ വടക്കൻ ഭാഗം പൂർണമായും ഭീകര വിമുക്തമായതായും ദേവേന്ദ്ര ഫഡ്നാവിസ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Discussion about this post