ന്യൂഡൽഹി; രാജ്യതലസ്ഥാനത്ത് കഫേ ഉടമ ജീവനൊടുക്കിയത് ഭാര്യയുടെയും കുടുംബത്തിന്റെയും മാനസിക പീഡനം സഹിക്കാനാകാതെയെന്ന് റിപ്പോർട്ട്. മരിച്ച പുനീത് ഖുറാനയുടെ കുടുംബമാണ് ആരോപണവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ മോഡൽ ടൗണിലെ വീട്ടിലാണ് പുനീതിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പുനീതിന്റെ ഭാര്യ മണിക പഹ്വയും കുടുംബവും പുനീതിനെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇത് താങ്ങാനാകാതെയാണ് അദ്ദേഹം ഈ കടുംകൈ ചെയ്തതെന്നും പുനീതിന്റെ കുടുംബം ആരോപിച്ചു.വിവാഹമോചനത്തിന് മുമ്പ് പുനീതും മണികയും ബേക്കറി ബിസിനസ് നടത്തിവരികയായിരുന്നു. വിവാഹമോചനത്തിനിടെ ഇരുവർക്കും ഓരോ കട വീതം കോടതി അനുവദിച്ചു.
മണികയും കുടുംബവും എന്റെ സഹോദരനെ സമ്മർദ്ദത്തിലാക്കി. നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ധൈര്യമുണ്ടെങ്കിൽ പോയി ചത്തൂടെയെന്നും മണിക പുനീതിനോട് പറഞ്ഞു. ജീവനൊടുക്കുന്നതിന് മുമ്പ് പുനീത് ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. മണികയും കുടുംബവും തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കുമെന്നും അവർ ഭീഷണിപ്പെടുത്തി. ധൈര്യമുണ്ടെങ്കിൽ കട തുറക്കൂവെന്നും പുനീതിനോട് പറഞ്ഞു. അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തുവെന്നും കുടുംബം പറയുന്നു.
Discussion about this post