ബാങ്കോക്ക് : തായ്‌ലൻഡ് പ്രധാനമന്ത്രി പെറ്റോങ്‌താൺ ഷിനവത്ര ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ശ്രദ്ധേയ താരം. വെള്ളിയാഴ്ച തായ്‌ലൻഡ് പ്രധാനമന്ത്രി തന്റെ ആസ്തി പ്രഖ്യാപിച്ചതോടെയാണ് ഷിനവത്ര വലിയ രീതിയിൽ തന്നെ ജനശ്രദ്ധ നേടിയത്. ആരെയും അത്ഭുതപ്പെടുത്തുന്ന സമ്പത്തും ആഡംബര വസ്തുക്കളുടെ ശേഖരവും ആണ് പെറ്റോങ്‌താൺ ഷിനവത്രയുടെ കൈവശമുള്ളത്
400 മില്യൺ ഡോളറിലധികം ആസ്തിയാണ് ഷിനവത്രയ്ക്ക് ഉള്ളത്. ഇതിൽ തന്നെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഡിസൈനർ ബാഗുകളും വാച്ചുകളും അടക്കം വലിയൊരു ആഡംബര വസ്തുക്കളുടെ ശേഖരം തന്നെ ഈ പ്രധാനമന്ത്രിയുടെ കൈവശമുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആസ്തി വിവരങ്ങൾ അനുസരിച്ച് ഷിനവത്രയുടെ ആഡംബര കളക്ഷനിൽ 200 ഓളം ഡിസൈനർ ബാഗുകളും 75 ഡിസൈനർ ലക്ഷ്വറി വാച്ചുകളും ഉൾപ്പെടെയാണ് ഉള്ളത്.
ടെലികോം ശതകോടീശ്വരനും മുൻ പ്രധാനമന്ത്രിയുമായ തക്‌സിൻ ഷിനവത്രയുടെ ഇളയ മകളാണ് പെറ്റോങ്‌താൺ ഷിനവത്ര. 20 വർഷമായി തായ്‌ലന്റിലെ സർക്കാരിനെ നയിക്കുന്ന കുടുംബമാണ് ഷിനവത്രയുടേത്. നേരത്തെ മാഞ്ചസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബ്ബിൻ്റെ ഉടമയായിരുന്നു തക്‌സിൻ ഷിനവത്ര. തായ്‌ലൻഡിലെ ഏറ്റവും വലിയ ധനികരിൽ പത്താം സ്ഥാനത്തുള്ള ആൾ കൂടിയാണ് അദ്ദേഹം. ഇക്കഴിഞ്ഞ സെപ്തംബറിൽ ആണ് തക്‌സിന്റെ പിൻഗാമിയായി മകൾ പെറ്റോങ്‌താൺ ഷിനവത്ര തായ്‌ലൻഡ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
Discussion about this post