തിരുവനന്തപുരം; ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിൽ നിന്ന് അകറ്റുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പരമാർശം വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദപരാമർശം. ഇപ്പോഴിതാ മുഖ്യമന്ത്രിക്ക് മറുപടിയുമായി ശിവസ്വരൂപാനന്ദ രംഗത്തെത്തിയിരിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സനാതനമാണല്ലോ
ഇപ്പോൾ പ്രശ്‌നം.??
അഞ്ജനമെന്നത് ഞാനറിയും അത് മഞ്ഞളു പോലെ വെളുത്തിരിക്കും എന്നു പറയുന്നതു പോലാണ്. അഞ്ജനവുമറിയില്ല.
മഞ്ഞളുമറിയില്ല.
സനാതനവും അറിയില്ല ഗുരുദർശനവും അറിയില്ല.
ബോധോദയത്തിലേക്ക് നയിക്കുന്ന ഉപനിഷത്തിന്റെ മാർഗ്ഗത്തേയാണ് സനാതനം എന്നു പറയുന്നത്.
എല്ലാക്കാലത്തും മാറ്റമില്ലാതെ നിൾക്കുന്ന നിത്യസത്യം .മാറുന്ന സാമൂഹ്യ ചുറ്റുപാടുകളിൽ മാറാതെ നിൾക്കുന്ന സത്യം അല്ലങ്കിൽ ധർമ്മം ഏതോ അത് സനാതനം. ഉപനിഷദ് കാലത്തിലേ കണ്ടെത്തിയ ഈ നിത്യ നിയമത്തെ പിൻതുടർന്ന ഗുരുവിന്റെ ദർശനവും സനാതനം തന്നെയാണ്.
സനാതനമെന്നാൽ തീവ്രവാദമോ, സവർണ്ണ ബ്രാഹ്‌മണ മതമോ, അതുമല്ല തീവ്രഹിന്ദു മതമോ ആണെന്ന തെറ്റിദ്ധാരണയാണ് പ്രശ്‌നം.ഗുരുദർശനം സനാതനം തന്നെയാണ്.ഇതറിയാൻ ഉപനിഷത്തുക്കളും മറ്റും പഠിക്കണം’ വേദത്തിന്റെ ആദികാലത്തിൽ ഈ ജാതി വെത്യാസങ്ങൾ ഇല്ലായിരുന്നു. വേദത്തിലെ തന്നെ സത്യാന്വേഷണ വഴികളെ സനാതന ധർമ്മം എന്നു വിളിക്കാം.
ഗുരുദർശനത്തേയും ഭാരതീയ സാഹിത്യത്തേയും പഠിക്കാതെ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന പോലെയാകരുതല്ലോ .
പലരും സനാതനത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഗുരുസനാതന ധർമ്മത്തിന് പുറത്താണെന്ന് വരുത്തി തീർക്കാൻ പലരും പാടുപെടുന്നുണ്ട്. ഉദ്ദേശ്യം രാഷ്ട്രീയമോ, മറ്റ് വല്ലതുമോ ആവാം. എന്നാൽ ശുദ്ധമായ ഹിന്ദുമതത്തിൽ നിന്ന് ഗുരുവിനെ അടർത്തിമാറ്റി നേട്ടം കൊയ്യാനാഗ്രഹിക്കുന്നവർക്ക് ഒരു ചരിത്രം പോലും ഇവിടെ ഉണ്ടാകാത്ത വിധം അവരെ നയിക്കുന്നവർ പ്രവർത്തിക്കും. സനാതനത്തെ ഇല്ലാതാക്കേണ്ടത് ആഗോള അജഡയാണ്.കൂലി പ്രാസംഗികരുടേയും കൂലിയെഴുത്തുകാരുടേയും ആക്രമണം ഹിന്ദുമതത്തോട് മാത്രമാണ്.ബാക്കിയെല്ലാം’ യുക്തിയുക്തം, എന്നാണ് മൂഢവിചാരം, അഥവാ ഭയം.
SNDP യോഗത്തിന്റെ ആലപ്പുഴ പള്ളാത്തുരുത്തിയിൽ വച്ചു കൂടിയ വാർഷികയോഗത്തിൽ ഗുരുവും പങ്കെടുത്തിരുന്നു. സി വീ കുഞ്ഞുരാമന്റെ നേതൃത്വത്തിൽ ഈഴവർ ഒന്നടങ്കം ബുദ്ധമതത്തിലേക്ക് മതം മാറാൻ തീരുമാനിച്ച് അനേകം പേർ ഒപ്പിട്ട ഒരു നിവേദനം ഗുരുവിനു കൊടുത്തു. അപ്പോൾ ഗുരു പറഞ്ഞു – മതം മാറരുത് – മാറുന്നെങ്കിൽ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സനാതന ധർമ്മത്തെ മതമായി സ്വീകരിച്ച് അതിത്തിലേക്ക് മതം മാറിക്കൊള്ളുവെന്ന്.എന്നിട്ട് പറഞ്ഞു ശുദ്ധമായ ഹിന്ദുമതത്ത്വങ്ങളെപ്പറ്റി പഠിപ്പിക്കണം. എന്ന്.
ഉപനിഷ്‌കാലത്തിൽ നിലനിന്നിരുന്നതും
ഈശ്വരന്റെ ഏകതയിലേക്ക് നയിക്കുന്നതും അദ്വൈതവുമായ നിത്യ നീയമങ്ങളാണ് ശ്രുതി ‘
ശ്രുതിയെന്നും സ്മൃതിയെന്നും രണ്ട് പ്രമാണങ്ങളുണ്ട് – സത്യസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന യുക്തിയും ശാസ്ത്രവുമാണ് ശ്രുതി. ഇത് മാറ്റമില്ലാത്ത നിത്യനീയമങ്ങളാണ്. ‘ഈ ശ്രുതിയാണ് സനാതന ധർമ്മം’
മാറിക്കൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാനങ്ങൾ: മറ്റാവുന്നവ എവിടെക്കണ്ടാലും അത് സ്മൃതി – ഗുരു സനാതനം എന്നു പറയുന്നത് ആത്മസാക്ഷാത്ക്കാരത്തിലേക്ക് നയിക്കുന്ന ധർമ്മ നീയമത്തെയാണ്.അത് ഇവിടുത്തെ ബ്രാഹ്‌മണ ശൂദ്രന്മാർ ഉയർത്തിപ്പിടിക്കുന്ന സ്മൃതി ധർമ്മമല്ല, അതുകൊണ്ട് കുറച്ചു കൂടി വ്യക്തമായി ഗുരു മൂലൂരിനോട് പറഞ്ഞു ‘സ്മൃതിയിൽ ശൗചം ചെയ്താലും ശ്രുതിയിൽ കാഷ്ഠിക്കരുത് ‘
സ്മൃതിയെന്നതാണ് ബ്രാഹ്‌മണിക്കൽ മതം.ഇന്നത്തെ ഹിന്ദുവാദികളുടെ സനാതനം.
ശ്രുതിയാണ് ഗുരു ഉദ്ദേശിക്കുന്ന യഥാർത്ഥ സനാതന ധർമ്മം. ഈ സനാതനത്തിൽ ധർമ്മത്തിൽ കയറി വിവരമില്ലാത്തവർ വെളിക്കിരിക്കരുത് എന്ന്
Discussion about this post