കഴിഞ്ഞ ദിവസമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കലൂർ സ്‌റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം പറ്റിയും പിന്നാലെ പരിപാടിയ്ക്ക് പിന്നാമ്പുറത്തെ അഴിമതിക്കഥകൾ പുറത്ത് വന്നതും. ലോകറെക്കോർഡ് എന്ന് കേൾക്കുമ്പോഴേ കൗതുകം കൊള്ളുന്ന നിഷ്‌കളങ്കരായ മനുഷ്യരെ പറ്റിച്ചു എന്നാണ് ഇതിന് നേതൃത്വം കൊടുത്തവർക്കെതിരെ ഉയരുന്ന ആരോപണം.
ഗിന്നസ് റെക്കോർഡ് അങ്ങനെയാണ് കേൾക്കുമ്പോൾ നമുക്ക് കൗതുകവും അമ്പരപ്പും അവിശ്വാസവും വരുന്നതാവും പലരുടെയും നേട്ടങ്ങൾ ഇപ്പോഴിതാ അത്തരമൊരു സാഹസിക പ്രവർത്തിയിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ ഒരു വ്യക്തിയാണ് സോഷ്യൽമീഡിയയിൽ സ്റ്റാർ.
ഒരു മിനിറ്റിനുള്ളിൽ 57 വൈദ്യുത ഫാനുകൾ തന്റെ നാവുകൊണ്ട് നിർത്തിയതിനാണ് തെലങ്കാനയിലെ സൂര്യപേട്ട സ്വദേശിയായ ക്രാന്തി കുമാർ പണികേര ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. നേരിട്ട് കണ്ടവർ മാത്രമല്ല, ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗികപേജ് പങ്കുവച്ച വീഡിയോ കണ്ടവരും ഞെട്ടിപ്പോയി. ഗിന്നസ് വേൾഡ് റെക്കോർഡ് പങ്കിട്ടിരിക്കുന്ന വീഡിയോയിൽ ക്രാന്തി കുമാർ അതിവേഗത്തിൽ ഓരോ ഫാനിന്റെ അടുത്തെത്തുന്നതും തന്റെ നാവ് കൊണ്ട് ഫാനിൽ തൊടുന്നതും ഫാനിന്റെ പ്രവർത്തനം നിലയ്ക്കുന്നതും കാണാം.
Discussion about this post