ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫിന് എളുപ്പമാകില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. സര്‍ക്കാര്‍ നടപ്പാക്കിയ വികസം ഉള്‍പ്പെടെ വിജയിക്കാന്‍ ഒട്ടേറെ ഘടകങ്ങള്‍ ഉണ്ട്. എന്നാല്‍ നേതാക്കള്‍ അമിത ആത്മവിശ്വാസവും ഗ്രൂപ്പു പോരും അവസാനിപ്പിക്കണമെന്നും അദ്ദേഹം ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയം അരുവിക്കര മോഡലില്‍ ആകണം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വാശിയേറിയ മല്‍സരമാകും നേരിടേണ്ടിവരിക. സംസ്ഥാനത്ത് നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് യുഡിഎഫിനുള്ള അനുകൂല ഘടകം. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന്റെ അക്രമ രാഷ്ട്രീയവും കാലഹരണപ്പെട്ട ശൈലിയും ജനങ്ങള്‍ തള്ളിക്കളയുമെന്നും ആന്റണി പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായി നില്‍ക്കണം. പരസ്പരം കാലുവാരരുത്. ഐക്യത്തോടെ നില്‍ക്കണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമായിരുന്നു. കഴിഞ്ഞ തവണ ചില പ്രദേശങ്ങളില്‍ പരസ്പരം കാലുവാരി ഭൂരിപക്ഷം കുറച്ചു. ചിലരെ തോല്‍പ്പിച്ചത് തനിക്ക് നേരിട്ട് അറിയാം.
ഏതായാലും 90 സീറ്റ് ജയിക്കാന്‍ പോവുന്നു അതു കൊണ്ട് ഈ സീറ്റ് ജയിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന ധാരണ ഉണ്ടായ സംഭങ്ങളും അറിയാം. അമിത ആത്മവിശ്വാസം ഇല്ലാതെ, ജയിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ് എന്നു കരുതണം. തോറ്റാല്‍ അത് സംസ്ഥാനത്തിന് ആപത്താണ-അദ്ദേഹം പറഞ്ഞു.
Discussion about this post