ന്യൂഡൽഹി; കഴിഞ്ഞ പത്ത് വർഷത്തിനിടെ താൻ സ്വന്തമായി ഒരു വീടുണ്ടാക്കിയിട്ടില്ലെന്നും പക്ഷേ നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് വീടുവച്ച് കൊടുക്കാനായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം രാജ്യത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.എ.പി. ‘ആപ്ദ’ (ദുരന്തം) ആയി മാറി. കഴിഞ്ഞ പത്ത് വർഷം എഎപി നഷ്ടപ്പെടുത്തി. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഡൽഹിയുടെ വികസനം അവിഭാജ്യ ഘടകമാണ്. എന്നാൽ, ആപ് വെറും ആപ്ദ ആണെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും മോദി ‘മോദി’ എന്ന മന്ത്രമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആപ്ദയെ ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരുമെന്നും മോദി പറഞ്ഞു
പൊതുഗതാഗതത്തെ എഎപി തകർത്തു. ബസ്സുകൾ നേരാവണ്ണം പരിപാലിക്കാൻ പോലും സംസ്ഥാന സർക്കാരിന് കഴിഞ്ഞില്ല. ബിജെപി അധികാരത്തിൽ എത്തിയാൽ ജനങ്ങൾക്കായുള്ള ഒരു ക്ഷേമ പദ്ധതിയും അവസാനിപ്പിക്കില്ലെന്നും മോദി കൂട്ടിച്ചേർത്തു.ഡൽഹിയുടെ മനോഹരമായ ഭാവിക്കായി ഞങ്ങൾക്ക് ഒരു അവസരം നൽകാൻ ഇവിടുത്തെ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. ബി ജെ പിക്ക് മാത്രമേ ഡൽഹിയെ വികസിപ്പിക്കാൻ സാധിക്കുകയുള്ളൂ’, മോദി പറഞ്ഞു.
നമ്മളിപ്പോൾ 2025-ൽ എത്തിനിൽക്കുന്നു. അതായത് 21-ാം നൂറ്റാണ്ടിന്റെ 25 വർഷം പിന്നിട്ടു. കാൽനൂറ്റാണ്ട് പിന്നിട്ടുവെന്ന് അർഥം. രണ്ടോ മൂന്നോ ജനറേഷനിലുള്ള യുവജനത ഡൽഹിയിൽ ഇക്കാലത്ത് വളർന്നു. അടുത്ത 25 വർഷം ഇന്ത്യയുടെയും ഡൽഹിയുടേയും ഭാവിയെ സംബന്ധിച്ച് നിർണായകമാണെന്നും മോദി ചൂണ്ടിക്കാട്ടി.
Discussion about this post