ലോകത്തെ ഏറ്റവും ജനപ്രിയമായ ആപ്പ് ഏതാണെന്ന് ചോദിച്ചാൽ ഓരേ സ്വരത്തിൽ പലരും പറയുന്ന ഉത്തരമാണ് വാടസ്ആപ്പ്. അത്രയേറെ ഉപയോഗമാണ് വാട്‌സ്ആപ്പ് കൊണ്ട് ആളുകൾക്ക് ഉള്ളത്. ലോകത്ത് 200 കോടിയിലേറെ ഉപഭോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പിൽ ഒട്ടേറെ ഫീച്ചറുകളാണ് മാതൃകമ്പനിയായ മെറ്റ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ പുത്തൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
ഐഒഎസ് ഉപയോക്താക്കൾക്കാണ് ആദ്യം അപ്‌ഡേഷൻ എത്തിയത്. ഐഫോൺ ഉപയോക്താക്കൾക്ക് ഇനി വാട്‌സ്ആപ്പിലെ ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്റുകൾ സ്‌കാൻ ചെയ്യാനാകും. നേരത്തെ ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വന്നിരുന്നു. പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുക്കുന്നതിനും ഈ സൗകര്യം സഹായകരമാകും.
വാട്സാപ്പിൽ ഒരു ചാറ്റ് വിൻഡോ തുറക്കുക ഇടത് ഭാഗത്ത് താഴെ ആയുള്ള + ബട്ടൺ ടാപ്പ് ചെയ്യുക ഡോക്യുമെന്റിൽ ടാപ്പ് ചെയ്യുക അപ്പോൾ സ്‌കാൻ ഡോക്യുമെന്റ് ഓപ്ഷൻ കാണാം അതിൽ ടാപ്പ് ചെയ്താൽ ക്യാമറ തുറക്കും. ഏത് ഡോക്യുമെന്റാണോ പകർത്തേണ്ടത് അതിന് നേരെ ക്യാമറ പിടിച്ചതിന് ശേഷം ക്ലിക്ക് ചെയ്യുക. മുഴുവൻ പേജുകളും ഈ രീതിയിൽ പകർത്തി ക്കഴിഞ്ഞാൽ സേവ് ബട്ടൺ ടാപ്പ് ചെയ്യുക. നിങ്ങൾ സ്‌കാൻ ചെയ്ത പേജുകൾ പിഡിഎഫ് രൂപത്തിൽ അയക്കാനുള്ള ഓപ്ഷൻ കാണാം. സെന്റ് ബട്ടൺ ടാപ്പ് ചെയ്താൽ ഈ ഡോക്യുമെന്റ് മറുവശത്തുള്ളയാൾക്ക് ലഭിക്കും.
Discussion about this post