ചില പാചക എണ്ണകളുടെ ഉപയോഗം കാൻസറിന് കാരണമാകുമെന്ന് ഞെട്ടിക്കുന്ന പഠനം. ഗട്ട് എന്ന മെഡിക്കൽ ജേണലിലാണ് ലോകത്തെ പിടിച്ചുകുലുക്കിയ ഈ പഠനം ഉള്ളത്. പഠനം അനുസരിച്ച് സൺഫ്‌ലവർ, ഗ്രേപ്പ് സീഡ്, കനോല, കോൺ ഓയിൽ തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാൻസർ സാധ്യത വർദ്ധിപ്പിക്കും. ദിവസവും ഈ എണ്ണകൾ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഈ പഠനം പറയുന്നു.
വിത്ത് എണ്ണകൾ അവയ്ക്ക് വിധേയമാകുന്ന ശുദ്ധീകരണ പ്രക്രിയയും അവയുടെ ഉയർന്ന അളവിലുള്ള ഒമേഗ -6 ഫാറ്റി ആസിഡുകളും കാരണം വിഷലിപ്തമാകുമത്രേ. ശുദ്ധീകരണ പ്രക്രിയ വിത്ത് എണ്ണകളിൽ നിന്ന് ആന്റിഓക്സിഡന്റുകൾ നീക്കം ചെയ്യുകയും കാൻസറിന് സാധ്യതയുള്ളവ അവതരിപ്പിക്കുകയും ചെയ്യും.
മലാശയ അർബുദം ബാധിച്ച 80 പേരിൽ നടത്തിയ പരിശോധനയിൽ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന ബയോ ആക്ടീവ് ലിപ്പിഡുകളുടെ അളവ് വർദ്ധിച്ചതായി വ്യക്തമായി. 30 മുതൽ 85 വയസുവരെ പ്രായമുള്ള 81 പേരുടെ ട്യൂമർ സാമ്പിളുകൾ പരിശോധിച്ചപ്പോൾ കാൻസർ കോശങ്ങളിൽ ലിപ്പിഡുകളുടെ ശക്തമായ സാന്നിദ്ധ്യം കണ്ടു. സീഡ് ഓയിലുകളുടെ ഉപയോഗമാണ് ഇതിന് കാരണം.
സീഡ് ഓയിലുകൾ ശരീരത്തിൽ ഇൻഫ്‌ലമേഷൻ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ദോഷകരമാണെന്നും മുൻപും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സീഡ് ഓയിലുകളുടെ വിഘടന സമയത്ത് ഉണ്ടാകുന്ന ബയോആക്ടീവ് ലിപ്പിഡുകൾ മലാശയ അർബുദ സാധ്യത വർധിപ്പിക്കുക മാത്രമല്ല, ട്യൂമറുകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്ന് പുതിയ പഠനം പറയുന്നു. ഒമേഗ 6 ഉം പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ സീഡ് ഓയിലുകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും കാരണമാകുമോ എന്ന് അറിയാൻ ഉള്ള പഠനത്തിലാണ് ഗവേഷകർ.
Discussion about this post