അടുത്തിടെയായിരുന്നു നടന്‍ ബാല വിവാഹിതനായത്. അമ്മാവന്റെ മകളായ കോകിലയെയാണ് ബാല സ്വന്തമാക്കിയത്. കോകിലയ്ക്ക് ചെറുപ്പം മുതലേ തന്നെ തന്നെ ഇഷ്ടമായിരുന്നു എന്ന് ബാല പറഞ്ഞിട്ടുണ്ട്.
വിവാഹ ശേഷം ഇരുവരും വൈക്കത്തേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ബാല പങ്കുവക്കാറുണ്ട്. ഇതിനിടെ പുതിയ സന്തോഷവാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ബാല.
ഒരു വിശേഷവാര്‍ത്ത പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ബാലയും കോകിലയും എത്തിയത്. പുതിയൊരു ചാനല്‍ തുടങ്ങാന്‍ പോവുന്ന സന്തോഷ വാര്‍ത്തയാണ് പങ്കുവച്ചത്. അതിന്റെ ലോഞ്ച് അടുത്ത് തന്നെയുണ്ടാവും എന്നും ബാല അറിയിച്ചു.
‘ബാല കോകില ലോഞ്ചിംഗ് ഉടനെയുണ്ടാവും. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ അതിന് നല്ല ഗുണങ്ങളുണ്ടാവും. ജീവിതത്തില്‍ ഓരോനിമിഷവും നമുക്ക് അത്ഭുതമാണ്, അടുത്ത നിമിഷം എന്താണെന്ന് നമുക്കറിയില്ല. അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹവും’ ബാല പറഞ്ഞു. കോകിലയും ബാലയ്‌ക്കൊപ്പം വീഡിയോയിലുണ്ടായിരുന്നു.
നിരവധി പേരായിരുന്നു പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ നിങ്ങളുടേത് മാത്രമായിരിക്കണം എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ അതില്‍ കൊണ്ടുവരരുത്. അതെല്ലാം കഴിഞ്ഞു, കരിപുരണ്ട കാര്യങ്ങളൊന്നും ഇനി ഓര്‍ക്കേണ്ട എന്നും കമന്റുകള്‍ ഉണ്ട്.
Discussion about this post