പുതുവർഷം എത്തിയതോടെ പുതിയ ഓഫറുകളുമായി ബിഎസ്എൻഎൽ. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഈ ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് 425 ദിവസ വാലിഡിറ്റിയിൽ രണ്ട് പ്ലാനുകൾ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. മറ്റ് സ്വകാര്യ ടെലികോം കമ്പനികളുടെ വാർഷിക പ്ലാനുകൾ 365 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ 365 ദിവസ വാലിഡിറ്റ പ്ലാനുകൾ കൂടാതെ 395 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനും ഉള്ള കമ്പനിയാണ് ബിഎസ്എൻഎൽ.
ബിഎസ്എൻഎൽ 425 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളിലൊന്നിന് 2399 രൂപയാണ്. രണ്ടാമത്തെ 425 ദിവസ വാലിഡിറ്റി പ്ലാനിന്റെ വില 2099 രൂപയും. പ്രത്യേക പ്രമോഷണൽ ഓഫറിന്റെ ഭാഗമായാണ് ബിഎസ്എൻഎൽ 2399 രൂപയുടെ പ്ലാനിൽ 30 ദിവസത്തെ എക്‌സ്ട്രാ വാലിഡിറ്റി കൂടി ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്. 16-01-2025 ന് മുൻപ് ഈ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് മാത്രമാണ് ഈ എക്‌സ്ട്രാ വാലിഡിറ്റി ലഭ്യമാകുക. നിശ്ചിത തിയതി കഴിഞ്ഞാൽ എക്‌സ്ട്രാ വാലിഡിറ്റി ഒഴിവാക്കി മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ മാത്രമാകും കിട്ടുക.
പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജനുവരി 16 മുൻപ് ഈ പ്ലാൻ റീച്ചാർജ് ചെയ്യുന്നവർക്ക് 425 ദിവസ വാലിഡിറ്റി കിട്ടും. ഒരു വർഷത്തിലധികം കാലത്തേക്ക് ഒരു മൊ?ബൈൽ യൂസർക്ക് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ വാർഷക പ്ലാനിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്
Discussion about this post