സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പലപ്പോഴും വായ്പയെടുക്കുമ്പോള്‍ അധികമാരും പല കാര്യങ്ങളും ശ്രദ്ധിക്കാറില്ല. ഇത് പിന്നീട് പല ബുദ്ധിമുട്ടുകളിലേക്കും നയിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ , അതായത് വ്യക്തിഗത ലോണെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെന്ന് നോക്കാം.
പലിശ നിരക്കുകള്‍
കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന വായ്പാദാതാവ് ആയിരിക്കും അനുയോജ്യം. അതുകൊണ്ട് തന്നെ വ്യത്യസ്ത വായ്പാദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക് താരതമ്യം ചെയ്യേണ്ടത് പ്രധാനമാണ്.
വായ്പാ തുകയും കാലാവധിയും
ആവശ്യത്തിനനുസരിച്ച വായ്പ തുകയും, അനുയോജ്യമായ തിരിച്ചടവ് കാലയളവും നല്‍കുന്ന ഒരു വായ്പാ ദാതാവിനെ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഇതുവഴി, സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായ വായ്പ ലഭ്യമാകുമെന്ന് മാത്രമല്ല, കൃത്യമായ തിരിച്ചടവും സാധ്യമാകും.
സുതാര്യതയും ഫീസും
വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് മാത്രമല്ല, അതിനോടൊപ്പം വരുന്ന അധിക ഫീസും ചാര്‍ജുകളും കൂടി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ചിലപ്പോള്‍ പ്രോസസ്സിംഗ് ഫീസും മറഞ്ഞിരിക്കുന്ന ചാര്‍ജുകളും ഈടാക്കും, അത് വായ്പയുടെ മൊത്തത്തിലുളള ചിലവ് വര്‍ദ്ധിപ്പിക്കും.
.
ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷാ പ്രക്രിയയും
വായ്പാദാതാവ് വായ്പ അനുവദിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ എത്രത്തോളം ഓണ്‍ലൈന്‍ ആയി ചെയ്യുന്നു എന്നത് നിര്‍ണായകമാണ്. ഉപയോക്തൃ-സൗഹൃദവും കാര്യക്ഷമവുമായ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയിരിക്കണം വായ്പ ദാതാവിന്റേത്.
Discussion about this post