പുതുവർഷം ശുഭപ്രതീക്ഷകളുടേതാണ്. ഇതുവരെയുള്ള കഷ്ടപ്പാടും ദുഃഖവും ദുരിതവുമെല്ലാം മാറി മാറ്റങ്ങൾ വരുമെന്ന് പ്രത്യാശിക്കുന്ന കാലം. എന്നാൽ നിയമവൃത്തങ്ങൾ ജനവുരി മാസത്തെ വിവാഹമോചന മാസം എന്നാണ് വിളിക്കുന്നത്. വേർപിരിയാനുള്ള തീരുമാനം എടുക്കാൻ ദമ്പതിമാർ ഡിസംബറിലെ അവധിക്കാലം അവസാനിക്കുന്നത് വരെ കാത്തിരിക്കുന്നു.
വർഷത്തിലെ ആദ്യ മാസം, പ്രത്യേകിച്ച് അതിന്റെ ആദ്യ പകുതിയിൽ, ഏറ്റവും ഉയർന്ന വിവാഹമോചന കേസുകൾ ഫയൽ ചെയ്യപ്പെടുന്നു.അവധിക്ക് ശേഷമുള്ള ആദ്യ ആഴ്ച എപ്പോഴും തിരക്കേറിയതാണത്രേ. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, 2001 മുതൽ 2015 വരെയുള്ള ഡിസംബറിനെ അപേക്ഷിച്ച് ജനുവരിയിൽ വാഷിംഗ്ടൺ സ്റ്റേറ്റിൽ വിവാഹമോചന കേസുകൾ വർദ്ധിച്ചു. DIY divorce’ (വിവാഹമോചനം), ‘quickie divorce’ (വേഗത്തിലുള്ള വിവാഹമോചനം), ‘divorce my partner’ (പങ്കാളിയുമായുള്ള ബന്ധം വേർപ്പെടുത്തൽ) തുടങ്ങിയ സെർച്ചുകൾ ഇന്റർനെറ്റിൽ 100 ശതമാനത്തിലധികം വർധിച്ചു.കൂടാതെ വിവാഹമോചനം കൈകാര്യം ചെയ്യുന്ന അഭിഭാഷകർക്കായുള്ള അന്വേഷണങ്ങളും 30 ശതമാനം വർധിച്ചു.
പല ദമ്പതികളും പങ്കാളിയുമൊത്തുള്ള അവസാന ആഘോഷമായി ക്രിസ്മസിനെ കാണുന്നു. ദമ്പതികൾക്കിടയിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പുറമേ, അവധിക്കാലത്തെ സമ്മർദ്ദവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ് ഇതിനുകാരണം. വരാനിരിക്കുന്ന വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ തയാറാക്കുമ്പോൾ, ആളുകൾ പോയ വർഷത്തെക്കുറിച്ച് ചിന്തിക്കുകയും തങ്ങളുടെ ബന്ധത്തിൽ തങ്ങൾ നിരാശരാണെന്ന് മനസ്സിലാക്കുകയും പുതിയ വർഷത്തിൽ ഇതിൽ നിന്നെല്ലാം മോചിതരാവാനും ആഗ്രഹിക്കുന്നു.
Discussion about this post