കൊച്ചി: വ്യാപകമായ പരാതികളെത്തുടര്‍ന്ന് കൊച്ചിയിലെ പെട്രോള്‍ പമ്പുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ മിന്നല്‍ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോള്‍ പമ്പുകളില്‍ രാത്രികാലങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചാണോ പെട്രോള്‍ വില്‍ക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളില്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്. ഈ സമയങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയില്‍ വ്യപാകമായി രാത്രികാല പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളില്‍ വ്യാപക തട്ടിപ്പ് നടക്കുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. പണം കൊടുത്ത് പെട്രോള്‍ അടിക്കുന്നവരെ തട്ടിച്ച് കൊള്ളലാഭമുണ്ടാക്കാനാണ് ചില പമ്പുകളുടെ ശ്രമമെന്നായിരുന്നു പരാതി..
Discussion about this post