ന്യൂയോർക്ക്: വജ്രം പോലുള്ള രത്‌നങ്ങൾ ഉണ്ടെങ്കിലും സ്വർണാഭരണങ്ങളുടെ തട്ട് താണുതന്നെയിരിക്കും. അത്രയും പ്രിയമാണ് ഈ മഞ്ഞ ലോഹത്തിനുള്ളത്. കാഴ്ചയിലെ ആകർഷണം മാത്രമല്ല സ്വർണാഭരണങ്ങളെ പ്രിയപ്പെട്ടതാകുന്നത്. ഭാവിയിലേക്കുള്ള കരുതൽ കൂടിയാണ് ഇത്. ലോകത്ത് തന്നെ വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം.
ഖനികളിൽ നിന്നാണ് സ്വർണം കുഴിച്ചെടുക്കുക എന്ന് എല്ലാവർക്കും അറിയാം. യഷ് നായകനായ കെജിഎഫ് എന്ന സിനിമയിലൂടെ ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നാം മനസിലാക്കിയിരിക്കും. ഇന്ത്യയുടെ പ്രധാന സ്വർണഖനിയായ കോലാറിനെ പശ്ചാത്തലമാക്കിയാണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ ഇവിടെ നിന്നും കുഴിച്ചെടുക്കുന്ന സ്വർണം മാത്രമല്ല നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്.
ചൈന, റഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വലിയ സ്വർണ ഖനികൾ ഉള്ളതായി ഏവരും കേട്ടുകാണും. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണഖനിയുള്ളത് ഇവിടെയെങ്ങുമല്ല. അത് അമേരിക്കയിലാണ്. അമേരിക്കയിലെ നെവാഡയിലെ ഖനിയാണ് ഇത്. ലോകത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സ്വർണത്തിന്റെ 75 ശതമാനവും ഇവിടെ നിന്നുമാണ് കുഴിച്ചെടുക്കുന്നത്.
ഇവിടുത്തെ കാർലിൻ ട്രെൻഡ് ആണ് ഇതിൽ ഏറ്റവും കൂടുതൽ സ്വർണം അടങ്ങിയ ഖനി. ഇതുവരെ 70 മില്യൺ ഔൺസ്, അഥവാ 19 ലക്ഷം കിലോഗ്രം സ്വർണമാണ് ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുള്ളത്. ഇവിടെയുള്ള ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ് ഈ ഖനി. ഇവിടുത്തുകാരുടെ ജീവിതവും സംസ്‌കാരവുമെല്ലാം ഈ ഖനിയെ കേന്ദ്രീകരിച്ചാണ് ഉള്ളത്.
Discussion about this post