അമരാവതി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ആന്ധ്രാപ്രദേശിൽ . 65,000 കോടി രൂപയുടെ സുപ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. മൂന്നാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ സന്ദർനമാണിത്.
മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവൻ കല്യാൺ തുടങ്ങിയവർക്കൊപ്പം മോദി വിശാഖപട്ടണത്ത് റെയിൽവേ സോണിന് തറക്കല്ലിടും . അനകപ്പള്ളി ജില്ലയിലെ നക്കപ്പള്ളി മണ്ഡലത്തിലെ പുടിമടകയിൽ എൻടിപിസിയുടെ സംയോജിത ഗ്രീൻ ഹൈഡ്രജൻ ഹബ്ബിന് അദ്ദേഹം തറക്കല്ലിടും.
ആദ്യഘട്ടത്തിൽ 2,500 ഏക്കർ ഭൂമിയിൽ 1,518 കോടി രൂപയുടെ പദ്ധതിയായ കൃഷ്ണപട്ടണം ഇൻഡസ്ട്രിയൽ ഹബ്ബ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് 50,000 പേർക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നു. നാക്കപ്പള്ളിയിൽ 1,877 കോടി രൂപയുടെ ബൾക്ക് ഡ്രഗ് പാർക്കിന് മോദി തറക്കല്ലിടും. 11,542 കോടി രൂപ മുതൽമുടക്കിൽ, 2,002 ഏക്കർ സ്ഥലത്ത് വരുന്ന ബൾക്ക് ഡ്രഗ് പാർക്ക് 54,000 പേർക്ക് തൊഴിൽ സൃഷ്ടിക്കും.
അതേസമയം ആന്ധ്രാ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെ യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. യോഗത്തിൽ ഒന്നര ലക്ഷത്തിലധികം പേർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Discussion about this post