റാഞ്ചി : രാജ്യത്തെ ഏറ്റവും ശക്തരായ നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുണ്ടെന്ന് മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. എത്ര സീറ്റ് വർദ്ധിച്ചാലും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ ഝാർഖണ്ഡ് സന്ദർശനത്തിന് എത്തിയതാണ് മുൻ പ്രധാനമന്ത്രി. ഇവിടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എങ്ങനെയോ ലോക്‌സഭയിൽ അംഗങ്ങളെ വർദ്ധിപ്പിച്ചു . പക്ഷേ പ്രധാനമന്ത്രി മോദിയുടെ മുന്നിൽ കോൺഗ്രസ് നേതാക്കൾക്ക് നിലനിൽപ്പില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഒരു വലിയ രാജ്യമാണ്. വ്യത്യസ്ത ജാതികളിൽപ്പെട്ട ആളുകൾ ഇവിടെ താമസിക്കുന്നു. എല്ലാ ജാതിയിൽപ്പെട്ടവരും പ്രധാനമന്ത്രി മോദിയെ ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും ശക്തനായ നേതാവായി കണക്കാക്കപ്പെടുന്നത്’- എച്ച് ഡി ദേവഗൗഡ പറഞ്ഞു.
പ്രധാനമന്ത്രി മോദി രാജ്യത്തിൻറെ ക്ഷേമത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ഗൗഡ പുകഴ്ത്തി. 1996 ലാണ് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. കർണാടക മുഖ്യമന്ത്രിയായിരുന്നു. കൂടാതെ ആറ് തവണ ലോക്‌സഭാംഗവും ഏഴ് തവണ നിയമസഭാംഗവുമായി.
Discussion about this post