ജനീവ: ഇറാനിൽ കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900ലധികം പേരെയെന്ന് എക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ ഒരാഴ്ചയിൽ മാത്രം 40 പേരെയാണ് തൂക്കിലേറ്റിയത് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓമരാ വർഷം കഴിയും തോറും ഇറാനിൽ വധശിക്ഷക്ക് വിധേയമാക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നും യുണൈറ്റഡ് നേഷൻസ് റൈറ്റ്‌സ് അദ്ധ്യക്ഷൻ വോൾക്കർ ടുർക്ക് വ്യക്തമാക്കി.
2024ൽ 901 പേരെയാണ് രാജ്യം വധശിക്ഷക്ക് വിധേയമാക്കിയത്. കൊലപാതകം, ലഹരിമരുന്ന് കടത്തൽ, ലൈംഗിക പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയാണ് ഇറാൻ തൂക്കിലേറ്റുന്നത്. കഴിഞ്ഞ വർഷം ലഹരിമരുന്ന് കേസിൽ പെട്ടവരെയാണ് ഏറ്റവും കൂടുതൽ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഓരോ വർഷവും വധശിക്ഷയ്ക്ക് വിധേയരാക്കുന്നവരുടെ എണ്ണം ഇയരുന്നുണ്ട്. ഇത് തങ്ങൾക്ക് സംബന്ധിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണെന്നും വോൾക്കർ ടുർക്ക് പറഞ്ഞു.
ഐക്യരാഷ്ട്രസഭ പുറത്ത് വിട്ട കണക്കുകൾ പ്രകാരം, വധശിക്ഷക്ക് വിധേയരാക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും സമീപകാലത്ത് വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 31 സ്ത്രീകൾക്കെതിരെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഇറാനിൽ വധശിക്ഷക്ക് വിധേയരാക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.
Discussion about this post