വാഷിംഗ്ടൺ : പക്ഷിപ്പനി ബാധിച്ച് ആദ്യമായൊരു മരണം. അമേരിക്കയിലെ ലൂസിയാനയിലുള്ള 65കാരനാണ് മരണപ്പെട്ടത്. പക്ഷിപ്പനി ബാധിച്ച് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്.
മരണപ്പട്ടയാൾക്ക് മറ്റു രോഗങ്ങളും ഉണ്ടായിരുന്നു എന്നാണ് ലൂസിയാന അധികൃതർ പറയുന്നത്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരാനുള്ള സാധ്യത കുറവാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണെങ്കിലും, പക്ഷികൾ, കോഴി, പശുക്കൾ എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും ലൂസിയാന ആരോഗ്യ അധികൃതർ വ്യക്തമാക്കി.
ലൂസിയാനയിൽ മരണപ്പെട്ട രോഗിയിൽ കണ്ടെത്തിയ H5N1 വൈറസിന്റെ ജനിതക ക്രമം രാജ്യത്തുടനീളമുള്ള പല കേസുകളിലും കണ്ടെത്തിയ വൈറസുകളിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. രോഗിയിലെ വൈറസിന്റെ ഒരു ചെറിയ ഭാഗത്തിന് ജനിതകമാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും ലൂസിയാന ആരോഗ്യ അധികൃതർ വിവരിച്ചു.
മറ്റു വൈറസ് രോഗങ്ങളെപ്പോലെ തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ശേഷം മാത്രമേ വൈറസ് ശരീരത്തിലെത്തിയെന്ന് മനസ്സിലാക്കാൻ സാധിക്കു. പ്രധാനമായും ശ്വാസകോശത്തെയാണു രോഗം ബാധിക്കുന്നത്. മനുഷ്യരിലേക്കു രോഗം പടർന്നാൽ പനി, ജലദോഷം, ചുമ, ഛർദി തുടങ്ങിയ ലക്ഷണങ്ങളാകും പ്രകടിപ്പിക്കുക.
Discussion about this post