കുന്നത്തൂർ; സിനിമാപറമ്പിൽ വീടിനോട് ചേർന്ന കൂട്ടിൽ കയറി ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളർത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ മൂർഖൻ പാമ്പിനെ പിടികൂടി. സിനിമാപറമ്പ് എ.എസ് സ്ഥാപനങ്ങളുടെ ഉടമകളും പോരുവഴി കമ്പലടി സ്വദേശികളുമായ അജി- ഷാനവാസ് സഹോദരന്മാരുടെ വീട്ടിലായിരുന്നു സംഭവം.
വീടിന്റെ മുൻവശത്ത് തയ്യാറാക്കിയ ഷീറ്റിട്ട കെട്ടിടത്തിൽ നെറ്റ് വിരിച്ച് വിദേശ ഇനത്തിൽപ്പെട്ട നിരവധി പക്ഷികളെ ഇവർ വളർത്തുന്നുണ്ട്. ചെറിയ കൂട്ടിൽ മുട്ട ഉണ്ടോന്നറിയാൻ കയ്യിടാൻ ഒരുങ്ങനേ ഉടമ ഷാനവാസിന് എന്തോ പന്തികേട് തോന്നി. പെട്ടന്ന് കൈ വലിച്ച ശേഷം നോക്കുമ്പോഴാണ് മൂർഖനെ ശ്രദ്ധയിൽപ്പെട്ടത്.
തലനാരിഴയ്ക്കാണ് കടിയേൽക്കാതെ ഇദ്ദേഹം രക്ഷപ്പെട്ടത്.വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂ അംഗമായ തൃശൂർ സ്വദേശിയും മൈനാഗപ്പള്ളിയിൽ താമസക്കാരനുമായ കുട്ടപ്പൻ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.8 അടിയിലധികം നീളവും 4 വയസ് പ്രായവും തോന്നിക്കുന്ന കൊടും അപകടകാരിയായ മൂർഖനെയാണ് പിടികൂടിയത്
Discussion about this post