മുംബൈ: ഒരു സ്ത്രീയ്ക്ക് ബുദ്ധിപരമായ പ്രശ്‌നങ്ങൾ ഉണ്ടെന്നത് അമ്മയാകുന്നതിനുള്ള തടസമല്ലെന്ന് ബോംബൈ ഹൈക്കോടതി. മകൾക്ക് മാനസികാരോഗ്യം ഇല്ലെന്നും അവിവാഹിതയാണെന്നും ചൂണ്ടിക്കാട്ടി 27 വയസുകാരിയുടെ 21 ആഴ്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി, പിതാവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ആർ വി ഗുഗെ, രാജേഷ് പാട്ടീൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
യുവതിക്ക് ബൗദ്ധികമായ പ്രശ്‌നങ്ങളുണ്ടെന്ന് മാത്രമാണ് സൂചിപ്പിക്കുന്നതെന്നും യുവതി പക്ഷേ, മാനസീകാവസ്ഥയില്ലാത്ത വ്യക്തിയല്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. പെൺകുട്ടിക്ക് ശരാശരിയിൽ താഴെയുള്ള 75 ശതമാനം ഐക്യു ആണ് ഉള്ളത്. ജെജെ ആശുപത്രിയിൽ നടത്തിയ ടെസ്റ്റ് പ്രകാരം യുവതി മാനസികമായി ആരോഗ്യമില്ലാത്തവളോ രോഗിയോ അല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ശരാശരിയൽ താഴെയാണ് ബുദ്ധിയെന്നത് ഒരു സ്ത്രീയ്ക്ക് അമ്മയാവാനുള്ള അവകാശമില്ലെന്ന് അർത്ഥമാവില്ല. യുവതിയുടെ മാതാപിതാക്കൽ അവൾക്ക് കൗൺസിലിങോ ചികിത്സയോ ഒന്നും നടത്തിയിട്ടില്ല. പെൺകുട്ടിക്ക് ബോർഡർ ലൈൻ പേഴ്സണാലിറ്റിയാണുള്ളത്. ഈ കാരണങ്ങളൊന്നും ഒരു അമ്മയാകാനുള്ള തടസമല്ലെന്നും കോടതി വ്യക്തമാക്കി.
ഗർഭസ്ഥ ശിശുവിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഭർഗം തുടരാൻ മറ്റ് രപശ്‌നങ്ങളൊന്നുമില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എല്ലാവരും മനുഷ്യരാണെന്നും എല്ലാവർക്കും വ്യത്യസ്ത തലത്തിലുള്ള ബുദ്ധിയുണ്ടെന്നും കോടതി വ്യക്തമാക്കി. ശരാശരിയിൽ താഴെ ബുദ്ധിശക്തിയുള്ളവർക്ക് മാതാപിതാക്കളാകാൻ അവകാശമില്ലെന്ന് പറഞ്ഞാൽ അത് നിയമവിരുദ്ധമായിരിക്കുമെന്നും ഹൈക്കോടതി പറഞ്ഞു.
Discussion about this post