പഴയകാലത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇന്ന് വിവാഹമാർക്കറ്റ്. ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും ഇന്ന് ഡിമാൻഡുകൾ തുറന്നുപറയാനുള്ള അവസരം ഉണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വധുവിനെ കിട്ടാനില്ല എന്ന പരാതിയാണ് ആൺകുട്ടികൾക്ക്. വിവാഹമാർക്കറ്റ് ഭരിക്കുന്നതേ സർക്കാർ ജോലിയും പണവുമാണെന്നാണ് പലരുടെയും പരാതി. വരന്റെ ശമ്പളവും മറ്റും എപ്പോഴും അളവ് കോലാകുന്നുവെന്നാണ് പലരും കുറ്റപ്പെടുത്തുന്നത്. ഇപ്പോഴിതാ വിനീത് കെ എന്ന എക്‌സ് ഉപയോക്താവ് സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ്.
വിവാഹ മാർക്കറ്റിൽ വരൻറെ ശമ്പളത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഭ്രാന്താണ്. മാസം ഒരു ലക്ഷത്തിൽ കുറഞ്ഞ ശമ്പളമുള്ള വ്യക്തി ഐടിയിൽ ആണെങ്കിൽ പോലും പരിഗണിക്കപ്പെടുന്നില്ല. മാതാപിതാക്കളുടെ മാനസികാവസ്ഥ റീസെറ്റ് ചെയ്യേണ്ടതുണ്ട്. 28 വയസുള്ള ഒരാൾക്ക് ഏങ്ങനെ 1-2 ലക്ഷം രൂപ മാസം സമ്പാദിക്കാൻ കഴിയും ഒരു വീടും കാറും ഉണ്ടാകും? വിവേക് തൻറെ കുറിപ്പിൽ എഴുതി. ഒപ്പം പെൺകുട്ടികളുടെ അച്ഛനമ്മമാരുടെ തലമുറയ്ക്ക് ഇതൊക്കെ ഉണ്ടായത് റിട്ടയർമെൻറിന് ശേഷമാണെന്നും വിവേക് ഓർമ്മപ്പെടുത്തി.
യുവാക്കളും അവിവാഹിതരുമായ ആളുകളും തങ്ങളുടെ അനുഭവങ്ങൾ കുറിച്ചു. ഇന്ന് എല്ലാവർക്കും ഒറ്റ ദിവസം കൊണ്ട് ഒരു കോടീശ്വരനെ വേണം. പെൺകുട്ടികളുടെ യോഗ്യത പോലും കണക്കിലെടുക്കുന്നില്ലെന്ന് ഒരു കാഴ്ചക്കാരൻ എഴുതി. നിങ്ങൾ സമ്പന്ന കുടുംബങ്ങളിലെ പെൺകുട്ടികളെ അന്വേഷിക്കാതിരുന്നാൽ ഈ പ്രശ്‌നത്തെ മറികടക്കാമെന്നായിരുന്നു ഒരാളുടെ ഉപദേശം.
Discussion about this post