സുഹൃത്തുക്കളെക്കൊണ്ട് തന്നെ ബലാത്സംഗം ചെയ്യിപ്പിച്ച ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ യുവതിയാണ് ഭർത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കളാണ് തന്നെ പീഡിപ്പിച്ചതെന്നും യുവതി ആരോപിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഇവർ തന്നെ പീഡിപ്പിക്കുകയാണെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. താനിപ്പോൾ ഗർഭിണിയാണെന്നും ഭർത്താവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നതെന്നും യുവതി വെളിപ്പെടുത്തി. ഭർത്താവിന് പണം നൽകിയ ശേഷമാണ് സുഹൃത്തുക്കൾ തന്നെ ബലാത്സംഗം ചെയ്‌തെന്നും യുവതി കൂട്ടിച്ചേർത്തു. ഭർത്താവിന്റെ സുഹൃത്തുക്കൾ ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്നും യുവതി പറഞ്ഞു. സൗദിയിലിരുന്ന് ഭർത്താവ് ഈ ദൃശ്യങ്ങൾ കണ്ടുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post