ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി ‘തീ വിഴുങ്ങാന്‍’ ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്റെ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്.
ചൈനീസ് സമൂഹ മാധ്യമമായ ഡൗയിന്‍ ഉപയോക്താവായ റോംഗ്‌റോംഗാണ് താന്‍ ജോലി ചെയ്യുന്ന കമ്പനി അവരുടെ ജീവനക്കാരുടെ ഭയം മാറ്റുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനുമായി കോട്ടണ്‍ കത്തിച്ച് വായില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തിയത് . നല്ല പേടിയുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജീവനക്കാരെല്ലാം ഇത് ചെയ്‌തെന്നും അദ്ദേഹം കുറിച്ചെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇത് വളരെ അപകടകരമാണ് വായിലേക്ക് തീ കയറ്റുമ്പോള്‍ അവരുടെ ശ്വാസം നിയന്ത്രിക്കണമെന്നും വായ ഈര്‍പ്പമുള്ളതാക്കി വെയ്ക്കണമെന്നും എപ്പോള്‍ കൃത്യമായി വായ അടയ്ക്കണമെന്നും അറിഞ്ഞിരിക്കണം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകള്‍ക്ക് മാത്രമേ ഇത് സുരക്ഷിതമായി ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം കുറിച്ചു.
ഈ പരിപാടി അപമാനകരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം എഴുതി. അതേസമയം ജീവനക്കാരോട് തീ വിഴുങ്ങാന്‍ ആവശ്യപ്പെടുന്ന ആദ്യ കമ്പനിയല്ല റോംഗ്രോങ്ങിന്റെതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ചൈനയിലെ ബില്‍ഡിംഗ് കമ്പനിയായ റെന്‍ജോംഗ് അഗ്‌നിശമന സാങ്കേതിക വിദ്യകളില്‍ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഈ തീ വിഴുങ്ങല്‍ പരിപാടി നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനെതിരെ കര്‍ശന നടപടി വേണമെന്നാണ് പോസ്റ്റിന് പ്രതികരണമായി ആളുകള്‍ പറയുന്നത്. ഇനിയാരും ഇത് ചെയ്യാനും ചെയ്യേണ്ടി വരാനും അനുവദിക്കരുതെന്നും അവര്‍ ആവശ്യപ്പെടുന്നു.
Discussion about this post