അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീ നഗരത്തിലെ ആയിരക്കണക്കിന് വീടുകളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ ഉള്‍പ്പെടെ 5000ത്തിലധികം കെട്ടിടങ്ങളും കത്തി നശിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ക്ക് വീട് ഉപേക്ഷിച്ചു പോകേണ്ടിവന്നു.
വ്യവസായി വിജയ് മല്യയുടെ മകന്‍ സിദ്ധാര്‍ത്ഥ മല്യയും അദ്ദേഹത്തിന്റെ ഭാര്യയും ലോസ് ഏഞ്ചല്‍സിലാണ് താമസിക്കുന്നത്. ഇവരുടെ കാര്യത്തില്‍ വലിയ ആശങ്കയുയര്‍ന്നിരുന്നു. ഇപ്പോള്‍ തങ്ങള്‍ സുരക്ഷിതരാണെന്നും ആവശ്യമുള്ള ആര്‍ക്കും സഹായം വാഗ്ദാനം ചെയ്യുന്നുവെന്നും സിദ്ധാര്‍ഥ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
‘തിരക്കിയ എല്ലാവര്‍ക്കും നന്ദി. ജാസ്മിനും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട മൃഗങ്ങളും സുരക്ഷിതരാണ്. LA യില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഞങ്ങളെ ബന്ധപ്പെടുക,’ അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിനും ദുരിതബാധിതര്‍ക്ക് ആവശ്യമായ ദുരിതാശ്വാസ സാമഗ്രികളുടെ വിവരങ്ങള്‍ പങ്കുവച്ചു.
വിജയ് മല്യയുടെയും ആദ്യ ഭാര്യ സമീറ ത്യബ്ജി മല്യയുടെയും മകനാണ് സിദ്ധാര്‍ത്ഥ മല്യ. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഹെര്‍ട്ട്ഫോര്‍ഡ്ഷെയര്‍ എസ്റ്റേറ്റില്‍ വച്ച് തന്റെ കാമുകി ജാസ്മിനെ അദ്ദേഹം വിവാഹം കഴിച്ചത്.
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി റോബര്‍ട്ട് ലൂണ. ഇതുവരെ അമേരിക്കയില്‍ കാണാത്ത നാശനഷ്ടങ്ങളാണ് കാട്ടുതീ ഉണ്ടാക്കിയത്. ഔദ്യോഗികമായി ഏഴുപേരുടെ മരണമാണ് സ്ഥിരീകരിച്ചതെങ്കിലും മരണ സംഖ്യ ഇതിലും എത്രയോ ആണെന്നാണ് കണക്കാക്കുന്നത്. ലക്ഷക്കണക്കിന് പേരെ കാട്ടുതീ ബാധിച്ചിട്ടുണ്ട്.
ദുരന്തത്തിന്റെ തീവ്രത കാണുമ്പോള്‍ ഒരു ആണുബോംബിന് സമാനമായ സാഹചര്യമാണെന്ന് ലോസ് ആഞ്ചലസിലെ നിയമനിര്‍മ്മാണ ഏജന്‍സി മേധാവി റോബര്‍ട്ട് ലൂണാ പറഞ്ഞത്. ഇതുവരെ 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് ഇത്.
Discussion about this post