മലപ്പുറം: പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെയുണ്ടായ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു മദപ്പാടിനെ തുടർന്ന് ആന കൃഷ്ണൻ കുട്ടിയെ ആക്രമിച്ചത്.
പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയ്ക്കായിരുന്നു മദപ്പാട് അനുഭവപ്പെട്ടത്. ഈ സമയം ആനയ്ക്ക് മുൻപിൽ നിൽക്കുകയായിരുന്നു കൃഷ്ണൻ കുട്ടി. അക്രമാസക്തനായ ആന കൃഷ്ണൻകുട്ടിയെ തുമ്പികൈയിൽ ഉയർത്തി താഴേയ്ക്ക് എറിയുകയായിരുന്നു. ആൾക്കൂട്ടത്തിനിടയിലേക്ക് കൃഷ്ണൻ കുട്ടി വീണത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
എല്ലാവിധ ചികിത്സയും നൽകിയെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായില്ല. ഇതിനിടെ ആരോഗ്യനില മോശമാകുകയായിരുന്നു. ഇതേ തുടർന്ന് ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
പോത്തന്നൂർ ആലുക്കൽ ഹംസ എന്ന ആളെയും ആന തുമ്പിക്കൈ കൊണ്ട് എടുത്തെറിയാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവിംഗ് സ്‌കൂൾ ടീച്ചറായ പ്രേമയാണ് കൃഷ്ണൻകുട്ടിയുടെ ഭാര്യ. മക്കൾ: അജിത്ത്, അഭിജിത്ത്.
Discussion about this post