ഇന്ത്യന്‍ വംശജരായ ഊബര്‍ ഡ്രൈവര്‍മാരെ അധിക്ഷേപിച്ച അമേരിക്കന്‍ യുവതിക്ക് കിട്ടിയത് അപ്രതീക്ഷിത തിരിച്ചടി.
അധിക്ഷേപത്തിന് പിന്നാലെ അതുകാരണം തന്റെ ജോലി നഷ്ടപ്പെട്ടു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ ഈ യുവതി.
ഊബര്‍ ഡ്രൈവര്‍മാരെ മോശമായി ചിത്രീകരിച്ചു കൊണ്ട് എക്‌സിലാണ് ഇവര്‍ (ട്വിറ്ററില്‍) പോസ്റ്റിട്ടത്. 2024 ഡിസംബര്‍ 28 -നാണ്, X-ല്‍ ഹാന്‍ എന്ന യുവതി രണ്ട് സെല്‍ഫികള്‍ ഷെയര്‍ ചെയ്തത്. അതില്‍ ആദ്യത്തെ സെല്‍ഫിയില്‍ അവര്‍ വളരെ സന്തോഷവതിയായി പുഞ്ചിരിക്കുന്നത് കാണാം. എന്നാല്‍, രണ്ടാമത്തെ സെല്‍ഫിയില്‍ മുഖത്ത് അത്ര സന്തോഷമില്ല,
മുഖം ചുളിച്ചിരിക്കുന്നതാണ് കാണുന്നത്. ഈ രണ്ടു ചിത്രങ്ങള്‍ക്കുള്ള കാപ്ഷനില്‍ പറയുന്നത്, ആദ്യത്തെ ചിത്രം ഊബര്‍ വന്നു കൊണ്ടിരിക്കുകയാണ് എന്ന് പറയുമ്പോഴുള്ളതാണ്. എന്നാല്‍, രണ്ടാമത്തെ ചിത്രം ആ ഊബറിന്റെ ഡ്രൈവര്‍ ഒരു ഇന്ത്യക്കാരനായ പുരുഷനാണ് എന്ന് അറിയുമ്പോഴുള്ളതാണ് എന്നാണ്.
ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചതോടെ വലിയ വിമര്‍ശനങ്ങളാണ് ഹാനിന് നേരെ ഉയര്‍ന്നത്. വംശീയമായ ഈ പരാമര്‍ശത്തിനെതിരെ നിരവധി ആളുകള്‍ തങ്ങളുടെ രോഷം അറിയിച്ചു. എന്നാല്‍, പിന്നീട് മറ്റൊരു പോസ്റ്റില്‍ അവര്‍ പറയുന്നത്, താനൊരു വെയിട്രസ്സായി ജോലി ചെയ്യുകയായിരുന്നു. ഈ പോസ്റ്റിട്ടതിന് പിന്നാലെ തന്നെ തന്റെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരിക്കുകയാണ് എന്നാണ്.
Discussion about this post