മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിന്റെ സിനിമയിൽ അഭിനയിക്കാൻ ഷാരൂഖ് ഖാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. ആലിയയുടെ സംവിധാന മികവിൽ ഒരുങ്ങുന്ന ചാമുണ്ട എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ദിനേഷ് വിജാനെയും അമർ കൗശികിനെയും ഷാരൂഖ് ഖാൻ മടക്കി അയച്ചെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം.
ചാമുണ്ട ഒരു ഹൊറർ കോമഡി ചിത്രമാണ്. 2026 ൽ റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ഷാരൂഖിനെ ക്ഷണിച്ചത്. എന്നാൽ താത്പര്യം ഇല്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഹൊറർ- കോമഡി ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യം ഇല്ലെന്നും വ്യത്യസ്തമായ പ്രമേയമാണ് തേടുന്നത് എന്നും ഷാരൂഖ് നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയവുമായി എത്തിയാൽ അമർ കൗശികുമായി കൈ കോർക്കാൻ തീർച്ഛയായും താൻ ഉണ്ടാകുമെന്ന് അറിയിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. ദിനേഷ് വിജാനെയുടെ മഡോക്ക് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
നിലവിൽ സിനിമയുടെ തിരക്കഥ പൂർത്തിയായിട്ടുണ്ട്. മറ്റ് അണിയറപ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. ഇതിനിടെയാണ് ഷാരൂഖിനെ ചിത്രത്തിലേക്ക് ക്ഷണിച്ചത്. ക്ഷണം നിരസിച്ച പശ്ചാത്തലത്തിൽ ചിത്രത്തിലേക്ക് മറ്റൊരു നടനെ ക്ഷണിക്കാനാണ് തീരുമാനം. ബോളിവുഡിൽ അഭിനയ മികവുകൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച അഭിനേത്രിയാണ് ആലിയ ഭട്ട്. സംവിധാനത്തിലേക്കുള്ള താരത്തിന്റെ കടന്നുവരവ് വളരെ ആകാംഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. വാസന ബാലയുടെ ജിഗ്ര എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.
Discussion about this post