പ്രയാഗ്‌രാജ്: കുംഭമേള വിഷയത്തിൽ വഖഫ് ബോർഡിന്കനത്ത മുന്നറിയിപ്പ് നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഭൂമി അവകാശപ്പെടാൻ ഉദ്ദേശിച്ച് മഹാകുംഭത്തിന് വരുന്നവരുടെ പെയിന്റും ബോഡിയും പണിയാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രയാഗ്‌രാജിലെ മഹാകുംഭം വഖഫ് ഭൂമിയിലാണ് നടക്കുന്നതെന്ന് ഒരു പുരോഹിതൻ അവകാശപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ആജ്തക് പരിപാടിയിൽ ആദിത്യനാഥിന്റെ കടുത്ത പരാമർശം വന്നത്.
ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനത്തിൽ മുസ്ലീങ്ങളുടെ പ്രവേശനത്തെക്കുറിച്ച് സംസാരിച്ച ആദിത്യനാഥ്, ഇന്ത്യയോടും അതിന്റെ സംസ്കാരത്തോടും ബഹുമാനവും ആദരവും ഉള്ളവർക്ക് പ്രയാഗ്‌രാജ് സന്ദർശിക്കാൻ സ്വാഗതം എന്ന് പറഞ്ഞു. എന്നിരുന്നാലും, ദ്രോഹപരമായ മനോഭാവത്തോടെ വരുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ പാരമ്പര്യങ്ങളെ ബഹുമാനിക്കുന്ന ആർക്കും സ്വാഗതം. മുൻകാലങ്ങളിൽ സമ്മർദ്ദം മൂലം ഇസ്ലാം മതം സ്വീകരിച്ച പൂർവ്വികർ പലരുണ്ടായിരുന്നു, എന്നിട്ടും അവർ ഇപ്പോഴും ഇന്ത്യൻ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്നു.”
“പാരമ്പര്യങ്ങൾ പിന്തുടരുന്ന അത്തരം ആളുകൾ ഗംഗയിൽ മുങ്ങാൻ വന്നാൽ ഒരു പ്രശ്നവുമില്ല. എന്നാൽ ഭൂമി അവകാശപ്പെടാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും വന്നാൽ, അവർക്ക് “ഡെന്റിങ് പെയിന്റിംഗ്” (ശാരീരികമായി കൈകാര്യം ചെയ്യൽ) നേരിടേണ്ടി വന്നേക്കാം,” മുഖ്യമന്ത്രി ടിവി ചാനലിനോട് പറഞ്ഞു
Discussion about this post