പത്തനംതിട്ട: 13കാരിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതല്‍ അറസ്റ്റ്. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം.
സംഭവത്തില്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 40 പ്രതികൾക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പെൺകുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പോലീസ് രേഖപ്പെടുത്തിയത്. 13 വയസ്സ് മുതൽ 5 വര്‍ഷത്തോളം ചൂഷണത്തിന് ഇരയായി എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശിശുക്ഷേമ സമിതിയോട് ആണ് 18കാരി വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന്, ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കുകയായിരുന്നു. കായിക താരമായ പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.












