ബിഹാറില്‍ വ്യാപകമായി അഞ്ഞൂറ് രൂപയുടെ വ്യാജ നോട്ട് പ്രചരിച്ചതായി പരാതിയുണ്ടായിരുന്നു. ഇപ്പോഴിതാ നോട്ടിലെ ചെറിയ അക്ഷര പിശക് അടക്കമുള്ളവ ഉപയോഗിച്ച് വ്യാജ നോട്ട് തിരിച്ചറിയാമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പൊലീസ്. ഒറിജിനല്‍ നോട്ടിന്റെ പ്രതലവും വ്യാജ നോട്ടും തമ്മില്‍ വ്യത്യാസമുണ്ടാകുമെന്നും. വ്യാജ കറന്‍സിയില്‍ പ്രിന്റിന് ചെറിയ രീതിയില്‍ ഉള്ള മങ്ങല്‍ കാണാനുള്ള സാധ്യതയുണ്ടെന്നും മൂന്നറിയിപ്പിലുണ്ട്.
കയ്യിലുള്ളത് വ്യാജനോട്ടാണോയെന്ന് എളുപ്പത്തില്‍ അറിയാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
1. ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് ഒരു വാട്ടര്‍മാര്‍ക്ക് ഉണ്ട്, മഹാത്മാഗാന്ധിയുടെ ഛായാചിത്രമാണ് വാട്ടര്‍മാര്‍ക്ക്, ഇത് നോട്ടിന്റെ ഇടതുവശത്ത് കാണാം.
2. സെക്യൂരിറ്റി ത്രെഡ് പരിശോധിക്കുക: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ ലംബമായി ഒരു നൂല്‍ ഉണ്ട്. അതില്‍ ആര്‍ ബി ഐ എന്നും നോട്ടിന്റെ മൂല്യവും അച്ചടിച്ചിരിക്കുന്നത് കാണാം. വെളിച്ചത്തിലേക്ക് പിടിച്ചാല്‍ നൂല്‍ വ്യക്തമായി കാണാം.
3. പ്രിന്റിംഗ് നിലവാരം : യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ അച്ചടി ഗുണനിലവാരം മികച്ചതാണ്. മൂര്‍ച്ചയേറിയതും വ്യക്തവുമായ വരകളുമാണ് കറന്‍സികളിലുണ്ടാവുക.
4. സീ – ത്രൂ രജിസ്റ്റര്‍ : ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ക്ക് ഒരു സീ – ത്രൂ രജിസ്റ്റര്‍ ഉണ്ട്, നോട്ടിന്റെ മുന്‍ഭാഗത്തും പിന്നിലും അച്ചടിച്ച നോട്ടിന്റെ മൂല്യത്തിന്റെ ഒരു ചെറിയ ചിത്രം വെളിച്ചത്തിലേക്ക് പിടിക്കുമ്പോള്‍ കാണാവുന്നതാണ്.
5. മൈക്രോ – ലെറ്ററിങ്ങ്: ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ മൈക്രോ – ലെറ്ററിംഗ് ഉണ്ട്, അത്ഭൂതക്കണ്ണാടിക്ക് കീഴില്‍ കാണാവുന്ന ചെറിയ എഴുത്താണ്. വ്യാജ നോട്ടുകളില്‍ ഇത് മങ്ങിയിരിക്കും.
6. പേപ്പറിന്റെ ഗുണനിലവാരം പരിശോധിക്കുക: ഉയര്‍ന്ന നിലവാരമുള്ള പേപ്പറിലാണ് യഥാര്‍ത്ഥ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിച്ചിരിക്കുന്നത്,
7. സീരിയല്‍ നമ്പര്‍ പരിശോധിക്കുക: ഓരോ ഇന്ത്യന്‍ കറന്‍സി നോട്ടിലും ഒരു തനത് സീരിയല്‍ നമ്പര്‍ പ്രിന്റ് ചെയ്തിരിക്കും. ഇത് സൈഡ് പാനലില്‍ പ്രിന്റ് ചെയ്തിരിക്കുന്ന സീരിയല്‍ നമ്പറുമായി അത് പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുക.
Discussion about this post