മൂവാറ്റുപുഴ തൊട്ടരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ അടുക്കിവെച്ചിരിക്കുന്ന പൈനാപ്പിളുകള്‍ കണ്ടപ്പോള്‍ ഒരു സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് അതിലൊന്ന് വേണമെന്ന് ഒരാഗ്രഹം. ആരും കാണാതെ ഒരെണ്ണം കൈക്കലാക്കുകയായിരുന്നു പിന്നെയുള്ള ലക്ഷ്യം. എന്നാല്‍ ഈ പൈനാപ്പിള്‍ ‘മോഷണം’. ഇത് നാട്ടിലെല്ലാം പാട്ടായതിന്റെ ജാള്യതയിലാണ് ആ ബസ് ഡ്രൈവറും ബസ് ജീവനക്കാരും.
വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി കവലയില്‍ സിഗ്‌നല്‍ കാത്തു കിടക്കുന്നതിനിടെയാണു സ്വകാര്യ ബസ് ഡ്രൈവര്‍ തൊട്ടരികെ എത്തിയ പൈനാപ്പിള്‍ നിറച്ച ലോറി കണ്ടത്. കയ്യെത്തും ദൂരത്ത് പൈനാപ്പിള്‍ കണ്ടപ്പോള്‍ കൗതുകത്തിനു ചെയ്തതാണ്. ബസില്‍ നിന്നു കൈ നീട്ടി ലോറിയില്‍ നിന്നൊരു പൈനാപ്പിള്‍ അതിവേഗം കൈക്കലാക്കുകയായിരുന്നു.
ആരും കണ്ടില്ല എന്നായിരുന്നു ഡ്രൈവര്‍ വിചാരിച്ചത്. പക്ഷേ പിന്നില്‍ സിഗ്‌നല്‍ കാത്തു കിടന്ന വാഹനത്തിലെ യാത്രക്കാരന്‍ ഈ മോഷണം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ പൈനാപ്പിള്‍ മോഷണം ഹിറ്റ് ആയിരിക്കുകയാണ്.
Discussion about this post