എഐ ആപ്പുകളുടെ വ്യാജപതിപ്പുകള്‍ നിറയുകയാണ്. എ.ഐ. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് ചെറുപ്പക്കാര്‍ക്കിടയില്‍ നല്ല സ്വീകാര്യതയാണ്. പക്ഷേ ഇവ ഒരു പരിധി വരെ മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുകയുള്ളു. ഇതിന് ബദലായി ടെലഗ്രാമിലല്‍ ഈ ആപ്ലിക്കേഷനുകളുടെ ക്രാക്ക് ചെയ്ത ഫയലുകള്‍ സുലഭമായി ലഭിക്കുകയാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പണമടയ്ക്കാതെ ഉപയോഗിക്കാം.
എന്നാല്‍ ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ക്ഷണിച്ചുവരുത്തുന്നത് വലിയ അപകടങ്ങളാണ് അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒരുതരത്തിലുള്ള സുരക്ഷയും ഇത്തരം ആപ്ലിക്കേഷനുകള്‍ ഉറപ്പുനല്‍കുന്നില്ലെന്ന് മാത്രമല്ല ഇവയുടെ നിയന്ത്രണംപോലും ഇത് ക്രാക്ക് ചെയ്യുന്നവരുടെ കൈവശമാകും.
ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ചോരാനും സാധ്യത ഏറെ. ആപ്പ് ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതോടെ ഫോണിലെ മൊത്തം വിവരങ്ങളും ചോര്‍ത്തിയെടുക്കാം.
യഥാര്‍ത്ഥ ആപ്പുകളില്‍, കമ്പനികള്‍ സ്വകാര്യത ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ വ്യാജപതിപ്പ് ഉപയോഗിച്ചാല്‍, ഡിവൈസുകളുടെ പ്രവര്‍ത്തനക്ഷമതപോലും കുറയും. ചില ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും വിവിധ വേരിഫിക്കേഷന്‍ ഘട്ടങ്ങള്‍ ഉണ്ട്. ഈ വേരിഫിക്കേഷന് ഇടയ്ക്കും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം.
Discussion about this post