കാലിഫോര്‍ണിയ: ഭൂമിയില്‍ നിന്നും പലരും വാല്‍നക്ഷത്രത്തെ കണ്ടിട്ടുണ്ടാകും… ഇതിന്റെ ഭംഗി എത്രയുണ്ടെന്നും എല്ലാവർക്കും അറിയാം…
എന്നാല്‍ ഭൂമിയില്‍ ഏകദേശം 400 കിലോമീറ്ററുകള്‍ അകലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നോക്കുമ്പോള്‍ ഒരു വാല്‍നക്ഷത്രത്തിന്‍റെ ശോഭ എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കെങ്കിലും അറിയാമോ…
ഇപ്പോഴിതാ.. നാസ സഞ്ചാരി സഞ്ചാരി പകര്‍ത്തിയ വാല്‍നക്ഷത്രത്തിന്‍റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള നാസ സഞ്ചാരി ഡോണ്‍ പെറ്റിറ്റ് ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ട വാല്‍നക്ഷത്രത്തിന്‍റെ ചിത്രം പകര്‍ത്തിയത് .
ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്ന് ഒരു ധൂമകേതുവിനെ കാണുന്നത് തികച്ചും അത്ഭുതകരമാണ് എന്ന് ഡോണ്‍ പറയുന്നു. അറ്റ്‌ലസ് സി2024-ജി3 (C/2024 G3 ATLAS) എന്ന വാല്‍നക്ഷത്രമാണ് ഇത്. ഈ ജനുവരി 13ന് ഭൂമിയില്‍ നിന്ന് ഏറ്റവും തെളിമയോടെ ദൃശ്യമാകുന്ന ധൂമകേതുവാണ് അറ്റ്‌ലസ് സി2024-ജി3 അഥവാ കോമറ്റ് ജി3 അറ്റ്‌ലസ്.
ചിലിയിലെ അറ്റ്‌ലസ് ദൂരദര്‍ശിനിയാണ് കോമറ്റ് ജി3യെ 2024 ഏപ്രില്‍ അഞ്ചിന് കണ്ടെത്തിയത്. തിരിച്ചറിയുമ്പോള്‍ ഭൂമിയില്‍ നിന്ന് 655 ദശലക്ഷം കിലോമീറ്റര്‍ അകലെയായിരുന്നു ഇതിന്‍റെ സ്ഥാനം.
Discussion about this post