കുറച്ചധികം നേരം വെറുതെ ഇരിക്കാൻ കഴിയുമെങ്കിൽ അത്രയും സന്തോഷം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും. അപ്പോൾ ദേഹമനങ്ങാതെ ഒരു തുള്ളി അധ്വാനിക്കാതെ വെറുതെ ഇരുന്ന് പണം സമ്പാദിക്കാൻ കഴിഞ്ഞാലോ? സ്വപ്‌നങ്ങളിൽ മാത്രം എന്ന് പറയാൻ വരട്ടെ. അത്തരത്തിലും പണം സമ്പാദിക്കുന്നവരുണ്ട് ഈ ഭൂമിയിൽ. ജപ്പാൻ കാരനായ മോറിമോട്ടോ ആണ് അതിലൊരാൾ. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ഇയാൾ പ്രതിവർഷം പക്, േസമ്പാദിക്കുന്നതാവട്ടെ 69 ലക്ഷം രൂപയും.
2018 ൽ മോശം പ്രകടനത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട മോറിമോട്ടോ പിന്നീട് ഒരുപാട് ജോലികൾ തേടി. എന്നാൽ ഒന്നും ക്ലച്ച് പിടിക്കാതെ വന്നതോടെ പ്രണയേതര സൗഹൃദം തേടുന്ന അപരിചിതർക്ക് തന്റെ സൗന്നിദ്ധ്യം വാഗ്ദാനം ചെയ്യുന്ന ജോലി തിരഞ്ഞെടുക്കുകയായിരുന്നു. വാടക സേവനത്തിലൂടെ പ്രതിവർഷം 69 ലക്ഷം രൂപ ഇങ്ങനെ ഇയാൾ സമ്പാദിക്കുന്നു.
വീഡിയോ കോളിലൂടെ അപരിചിതർക്ക് തന്റെ സാന്നിദ്ധ്യം വാഗ്ദാനം ചെയ്യുകയാണ് മോറിമോട്ടോ ചെയ്യുന്നത്. വർഷം തോറും ആയിരത്തിലധികം അപേക്ഷകളാണ് മോറിമോട്ടോയെ തേടി എത്തുന്നത്. തന്റെ സേവനത്തിന് എത്ര പ്രതിഫലമാണ് നൽകുന്നതെന്ന് നിശ്ചയിക്കാൻ ക്ലയിന്റിന് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറയുന്നു. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെയുള്ള സെഷന് 10000 യെൻ മുതൽ 30000 യെൻ (5400-16200 രൂപ) വരെയാണ് താൻ ഈടാക്കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
തന്റെ സാന്നിദ്ധ്യം ആശ്വാസം നൽകുന്നുവെന്ന കാരണത്താലാണ് ജപ്പാനിലെ പലരും തന്നെ തേടിയെത്തുന്നതെന്ന് മോറിമോട്ടോ പറയുന്നു. ഭർത്താവിന് വിവാഹമോചനക്കത്ത് എഴുതാൻ താൻ എങ്ങനെ സഹായിച്ചുവെന്നും മോറിമോട്ടോ പറയുന്നുണ്ട്. വിവാഹമോചനകത്ത് പൂർത്തിയാക്കി ഒപ്പിടുന്നത് വരെ കഫേയിൽ ഒരു മൂലയ്ക്ക് കൺവെട്ടത്ത് ഇരിക്കാനായിരുന്നുവേ്രത യുവതി ആവശ്യപ്പെട്ടത്. അങ്ങനെ കേൾക്കുമ്പോൾ രസകരമെന്ന് തോന്നുന്ന പല അനുഭവങ്ങളും തനിക്കുണ്ടായതായി മോറിമോട്ടോ പറഞ്ഞു.
Discussion about this post