അത്യപൂർവ്വ കാഴ്ചയ്ക്കായി കാത്തിരുന്ന് വാനനിരീക്ഷകർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും തിളക്കമേറിയ വാൽനക്ഷത്രത്തെ ഈ മാസം കാണാൻ ഇന്ന് അവസരം ലഭിച്ചിരിക്കുകയാണ്. 1,60,000 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന അപൂർവ്വ ധൂമകേതുവാണ് ഇന്ന് കാഴ്ചയൊരുക്കുന്നത്.
കോമറ്റ് ജി 3 അറ്റ്‌ലസ് എന്ന വാൽനക്ഷത്രം സൂര്യനോട് ഏറ്റവും അടുത്ത് എത്തിച്ചേരുന്ന ദിവസമാണിന്ന്. സൂര്യനെ പ്രദക്ഷിണം ചെയ്യുകയും ഒരു കോമയോ വാലോ പോലെ തോന്നുന്ന ഭാഗം പ്രദർശിപ്പിക്കുകയും ചെയ്യുന്ന ബഹിരാകാശ വസ്തുക്കളെയാണ് ധൂമകേതു എന്ന് വിളിക്കുന്നത്. സൗരയൂഥത്തിലെ വ്യാഴത്തെയിം ശുക്രനെയും തിളക്കം കൊണ്ട് കോമറ്റ് ജി3 അറ്റ്‌ലസ് വാൽനക്ഷത്രം പിന്നിലാക്കിയേക്കുമെന്നാണ് കണക്കുകൂട്ടൽ.
2024 ഏപ്രിൽ 5 ന് ചിലിയിലെ അറ്റ്‌ലസ് ദൂരദർശിനിയാണ് കോമറ്റ് ജി3യെ കണ്ടെത്തിയത്. തിരിച്ചറിയുമ്പോൾ ഭൂമിയിൽ നിന്ന് 655 ദശലക്ഷം കിലോമീറ്റർ അകലെയായിരുന്നു ഇതിൻറെ സ്ഥാനം. കണ്ടെത്താൻ ഏറെ പ്രായമുള്ള +19 മാഗ്‌നിറ്റിയൂഡിലായിരുന്നു ഈ വാൽനക്ഷത്രത്തിൻറെ സ്ഥാനം.കോമറ്റ് ജി3 അറ്റ്ലസിന് സൂര്യനെ ചുറ്റാൻ ഏകദേശം 160,000 വർഷമെടുക്കും. ഇത്രയും ദൈർഘ്യമേറിയ ഭ്രമണപഥത്തിലൂടെയാണ് സഞ്ചാരം എന്നതിനാൽ ഈ ധൂമകേതുവിനെ ഇനിയെന്ന് കാണുമെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.
കോമറ്റ് ജി3 അറ്റ്ലസ് ജനുവരി 13ന് സൂര്യോപരിതലത്തിന് 8.7 ദശലക്ഷം മൈൽ മാത്രം അടുത്തെത്തും. ഭൂമി ഇതിനേക്കാൾ പതിൻമടങ്ങ് അകലത്തിലാണ് സൂര്യനെ വലംവെക്കുന്നത്. സൂര്യന് ഇത്രയും അടുത്ത് സാധാരണയായി വാൽനക്ഷത്രങ്ങൾ എത്താറില്ല. അതുകൊണ്ട് തന്നെ കോമറ്റ് ജി3 ഒരുപിടി ചാരമായി തീരുമോ എന്ന് കണ്ടറിയണം. 2025 ജനുവരി 2 ന് ധൂമകേതുവിന് ഒരു വലിയ പൊട്ടിത്തെറി ഉണ്ടായതായി സമീപകാല നിരീക്ഷണങ്ങൾ കാണിക്കുന്നു, ഇത് അതിന്റെ തെളിച്ചം ഏകദേശം നാല് മടങ്ങ് വർദ്ധിച്ചു.
Discussion about this post