നമുക്കെല്ലാം ഒരു തവണയെങ്കിലും തലവേദന വന്നിട്ടുണ്ടാകും. പല കാരണങ്ങൾ കൊണ്ടാകും ഒരാൾക്ക് തലവേദന വരാറുള്ളത്. പനി, കഫക്കെട്ട് പോലുള്ള രോഗങ്ങൾ ഉള്ളവർക്കും മൈഗ്രേൻ ഉള്ളവർക്കുമെല്ലാം തലവേദന ഉണ്ടാകാറുണ്ട്. രോഗമൊന്നും ഇല്ലെങ്കിലും പതിവായി കിട്ടുന്ന ചായയോ കാപ്പിയോ കിട്ടിയില്ലെങ്കിലോ സ്‌ട്രെസ് മൂലമോ, വെയിൽ െകാണ്ടാലോ അമിതമായ ക്ഷീണം കൊണ്ടോ ഒക്കെ തലവേദന അനുഭവപ്പെടാറുള്ളവരുണ്ട്.
പലർക്കും പല തരത്തിലാണ് തലവേദന തോന്നാറുള്ളത്… എന്നാൽ, ഈ തലവേദനകളിൽ, തലയുടെ വലതു ഭാഗത്ത് അനുഭവപ്പെടുന്ന തലവേദന പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു..
തലയുടെ ഏതെങ്കിലും ഭാഗത്ത് മാത്രമാണ് നിങ്ങൾക്ക് തലവേദന അനുഭവപ്പെടുന്നത് എങ്കിൽ അത് സ്‌ട്രെസ് മൂലമുള്ള തലവേദനയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. കുത്തുന്നത് പോലുള്ള വേദനയും ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. പേശിയിലെ ആയാസം, ഉത്കണ്ഠ എന്നിവ കൊണ്ടും ഇത്തരം തലവേദന ഉണ്ടാകാറുണ്ട്.
കഠിനമായ തലവേദനയാണ് നിങ്ങൾക്ക് ഉണ്ടാകുന്നതെങ്കിൽ അത് മൈഗ്രേൻ ഉള്ളതുകൊണ്ടുമാകാം. സഹിക്കാനാവാത്ത തലവേദനയാകും ഈ സാഹചര്യത്തിൽ ഉണ്ടാകുക. മൈഗ്രേൻ വരുമ്പോൾ ഛർദ്ദിയും കണ്ണു പോലും തുറക്കാനുള്ള ബുദ്ധിമുട്ടും ശബ്ദം കേൾക്കുമ്പോൾ തോന്നുന്ന അസിഹിഷ്ണുതയുമെല്ലാം ഉണ്ടാകും. തലയുടെ ഒരു ഭാഗങ്ങളിലായി ആയിരിക്കും തലവേദന തോന്നിത്തുടങ്ങുക. പിന്നീട് ഈ തലവേദന തലയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു.
സഹിക്കാനാവാത്ത വേദന ഉണ്ടാകുന്ന മറ്റൊരു തലവേദനയാണ് ക്ലസ്റ്റർ തലവേദന. തലയുടെ ഒരു ഭാഗത്ത് മാത്രം വൃത്താകൃതിയിലോ ക്ലസ്റ്റർ രൂപത്തിലോ ആയിരിക്കും ഈ തലവേദന അനുഭവപ്പെടുക. അതിനാൽ തന്നെയാണ് ഇതിനെ ക്ലസ്റ്റർ തലവേദന എന്ന് വിളിക്കുന്നതും. ഈ വേദന അസഹനീയമായിരിക്കും. ക്ലസ്റ്റർ തലവേദന കൂടുതലും പുരുഷന്മാരിലാണ് ഉണ്ടാകാറ്. ഈ തലവേദന വരുമ്പോൾ കണ്ണ് ചുമന്ന് കണ്ണീർ വരുന്ന അവസ്ഥയിലേക്കെത്തും.
ഇനി തലവേദനകളിൽ ഏറ്റവും പ്രശ്‌നക്കാരനാണ് സൈനസ് അണുബാധ. സൈനസ് വരുമ്പോൾ തലയുടെ വലതുഭാഗത്താണ് വേദന അനുഭവപ്പെടുക. മൂക്കടപ്പും മുഖത്ത് വേദനയുമെല്ലാം സൈനസിന്റെ ഒപ്പം ഉണ്ടാകുന്നു. സൈനസുകളിൽ ഉണ്ടാകുന്ന വീക്കമാണ് സൈനസ് തലവേദനയുടെ കാരണം. മിക്ക ആളുകൾക്കും തലവേദന വരികയെന്നത് വളരെ സാധാരണയായ കാര്യമാണ്. എന്നാൽ, തലയുടെ വലതു ഭാഗത്ത് പെട്ടെന്ന് ഉണ്ടാകുന്ന തലവേദനയ്ക്ക് ഉടനെ വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഈ തലവേദനയ്‌ക്കൊപ്പം ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലോ ഇടക്കിടെ തലവേദന വരുന്നത് പതിവാണെങ്കിലോ ചികിത്സ തേടുക തന്നെ വേണം.
Discussion about this post