ഏതൊരു കുടുംബത്തിനും അത്യാവശ്യമായി വേണ്ട ഒന്നാണ് സ്വന്തമായി ഒരു വാഹനം. അത് ഇരുചക്രവാഹനമായാൽ പോലും ഏറെ ഉപകാരമാണ്. കനത്ത ജീവിത ചിലവുകളാൽ നട്ടം തിരിയുന്ന ഒരു സാധാരണ കുടുംബമാണ് നിങ്ങളുടേതെങ്കിൽ ഏഥർ റിസ്ത എന്ന ഇലക്ട്രിക് സ്‌കൂട്ടർ ധൈര്യമായി വീട്ടിലെത്തിച്ചോളൂ.
ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 28 പൈസ മാത്രമാണ് റണ്ണിംഗ് കോസ്റ്റ് എന്നതാണ് ഏഥർ റിസ്തയെ ജനപ്രിയമാക്കുന്ന പ്രധാനഘടകം. മൂന്നു മോഡലുകളിലായി പുറത്തിറങ്ങിയ റിസ്തയുടെ ആദ്യത്തെ രണ്ട് മോഡലുകൾക്കുള്ള റേഞ്ച് 123 കിലോമീറ്ററാണ്. ബാറ്ററിയാവട്ടെ 2.9 കിലോവാട്ടും. ഉയർന്ന മോഡലിന്റെ റേഞ്ച് 159 കിലോമീറ്ററും ബാറ്ററി 3.7 കിലോവാട്ടും. റിസ്തയുടെ ബാറ്ററി ശേഷി കൂടിയ മോഡൽ ഒറ്റ ചാർജിൽ 105 കിലോമീറ്റർ വരെ ഓടും എന്ന് കരുതിയാൽ ഒരു കിലോമീറ്ററിന് വരുന്നത് വെറും 28 പൈസ മാത്രം. വൈദ്യുതി ചാർജ് യൂണിറ്റിന് പത്തുരൂപ വച്ച് കൂട്ടിയാലും ഇത്ര മാത്രമേ വരൂ. വീട്ടിൽ നിന്ന് ചാർജ് ചെയ്താൽ വൈദ്യുതി ചാർജ് പത്തിൽ കുറവായിരിക്കും. ദിവസവും 50 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾ മാസത്തിൽ 25 ദിവസം എടുത്താൽ സഞ്ചരിക്കുന്നത് 1250 കിലോമീറ്ററാണ്. ശരാശരി 40 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന ഒരു സ്‌കൂട്ടറിന് ഇന്ധന ചെലവ് 3125 രൂപയാണെങ്കിൽ റിസ്തയ്ക്ക് 357 രൂപയാണ്.
ട്രാക്ഷൻ കൺട്രോൾ, 56 ലീറ്റർ സ്റ്റോറേജ്, വീതിയേറിയ സീറ്റുകൾ എന്നിങ്ങനെയുള്ള ശ്രദ്ധേയമായ ഫീച്ചറുകളും റിസ്തയിലുണ്ട്.് 1.10 ലക്ഷം മുതൽ 1.45 ലക്ഷം രൂപ വരെയാണ് വില വരുന്നത്. എൽഇഡി ഹെഡ്ലൈറ്റ് ടിവിഎസ് ഐക്യൂബിലേതുപോലെ ചതുര രൂപത്തിലുള്ളതാണ്. 450 സീരീസ് വാഹനങ്ങളേക്കാൾ നീളവും വീതിയും കൂടുതലാണ്. രണ്ട് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന രീതിയിലാണെന്ന് വ്യക്തം. മെലിഞ്ഞ രൂപമാണ് പിന്നിലെ ടെയ്ൽ ലാപിനുള്ളത്. ഹെഡ്ലൈറ്റുമായി ചേർന്നു നിൽക്കുന്നതാണ് ഇൻഡിക്കേറ്ററുകൾ.സീറ്റിനടിയിലെ മൾട്ടി പർപസ് ചാർജർ ഉപയോഗിച്ച് മറ്റ് ഉപകരണങ്ങളും ചാർജു ചെയ്യാനാവും.
#ather #x #electricscooter #ev #atherenergy #electricvehicle #electric #electricvehicles #electricbike #atherspace #electricbikes #electricmotorcycle #chetak #therische #india
Discussion about this post