ന്യൂയോർക്ക്: 2025ന്റെ തുടക്കം അത്ര സുഖകരമല്ലെന്നാണ് ലോകത്തിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ലോസ് ഏഞ്ചൽസിലെ കാട്ടു തീയും, ചെെനയിൽ ഭൂചലനവും നിരവധി ജീവനുകളാണ് കവർന്നത്. പുതുവർഷം ആരംഭിച്ച് കേവലം 14 ദിവസങ്ങൾ മാത്രം പിന്നിടുന്ന വേളയിലാണ് ഇത്രയും ദുരന്തങ്ങൾ നമ്മെ തേടിയെത്തിയിരിക്കുന്നത്.
ഈ വർഷം ആരംഭിച്ച് മൂന്നാം നാൾ ഉത്തരകൊറിയയിൽ നിന്നുള്ള വിമാന അപകടത്തിന്റെ വാർത്തയായിരുന്നു ലോകത്തെ തേടി എത്തിയത്. കെട്ടിടത്തിൽ വിമാനം ഇടിച്ചതിനെ തുടർന്ന് ഉത്തര കൊറിയയിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് തൊട്ട് പിന്നാലെ കൊളംബിയയിൽ 10 പേരുടെ ജീവനെടുത്ത വിമാന അപകടവും ഉണ്ടായി.
രണ്ട് വിമാനപകടങ്ങൾക്ക് പിന്നാലെയാണ് ലോസ് ഏഞ്ചൽസിലെ കാട്ടുതീയുടെ വാർത്ത നമ്മെ തേടിയെത്തിയത്. 20 ഓളം ആളുകളുടെ ജീവൻ കവർന്ന കാട്ടുതീ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് ലോകത്തെ നടുക്കി ചൈനയിൽ തുടർച്ചയായി ഭൂചലനങ്ങൾ ഉണ്ടായത്. 125 പേർക്ക് ആയിരുന്നു ഇതിൽ ജീവൻ നഷ്ടമായത്. ഈ വേളയിൽ പ്രവാചകരായ ബാബ വാങ്കയുടെയും, നോസ്ത്രദാമസിന്റെയും വാക്കുകൾ ഓർത്തെടുക്കുകയാണ് ലോകം.
ഈ വർഷം ലോകത്തെ നടുക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകുമെന്നാണ് ഇരുവരുടെയും പ്രവചനങ്ങൾ. ഇതിൽ ബാബാ വാങ്കെയുടെ പ്രവചനങ്ങൾ അൽപ്പം ഭയപ്പാടുണ്ടാക്കുന്നതാണ്. യുദ്ധത്തിൽ യൂറോപ്പ് മുഴുവനും നശിച്ചുപോകുമെന്നാണ് ബാബാ വാങ്കെയുടെ പ്രവചനം. അമേരിക്കയിലെ പടിഞ്ഞാറൻ തീരമേഖലയിൽ അതിശക്തമായ ഭൂചലനം ഉണ്ടാകുമെന്നും, അഗ്നിപർവ്വത സ്‌ഫോടനം ഉണ്ടാകുമെന്നും വാങ്കെ പ്രവചിക്കുന്നു.
യൂറോപ്പ് നശിക്കാൻ പോകുന്നുവെന്ന് നോസ്ത്രദാമസും പ്രവചിക്കുന്നുണ്ട്. വരാനിരിക്കുന്ന യുദ്ധം ബ്രിട്ടനെ നശിപ്പിക്കും. ഇതിനിടെ പ്ലേഗും രാജ്യത്ത് പടർന്ന് പിടിയ്ക്കും. ഈ വർഷം ലോക രാജ്യങ്ങളുടെ ശക്തി കുറയുമെന്നും പ്രവചനമുണ്ട്.
Discussion about this post