ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവത്തിനാണ് പ്രയാഗ്‌രാജിൽ കഴിഞ്ഞ ദിവസം തുടക്കമായിരിക്കുന്നത്. ആദ്യ ദിനം തന്നെ അരക്കോടിയിലധികം ഭക്തർ കുംഭമേളയിൽ പങ്കെടുക്കാനെത്തി. പ്രയാഗ്‌രാജിലേക്കുള്ള ഹൈന്ദവരുടെ ഒഴുക്കുകണ്ട് പാകിസ്താൻ ഉൾപ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങൾ ഞെട്ടിയിരിക്കുകയാണ്.
ലോകമെമ്പാടുമുള്ള നിരവധി പേരാണ് അപൂർവ്വ സംഘമത്തിനായി പ്രയാഗ്‌രാജിൽ എത്തിയിരിക്കുന്നത്. ജർമ്മനി, ബ്രസീൽ, ജപ്പാൻ, ഇംഗ്ലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർ കുംഭമേളയ്ക്ക് എത്തിയിട്ടുണ്ട്. ഇതാണ് ഇസ്ലാമിക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയത്. ലോകത്ത് ഇത്രയേറെ പ്രീതി ലഭിച്ച മറ്റൊരു ഉത്സവം ഇല്ല. ഇന്ത്യയുടേതല്ല, മറിച്ച് ലോകത്തിന്റെ ഉത്സവം ആയിരിക്കുകയാണ് കുംഭമേള.
പാകിസ്താനിൽ നിന്നുള്ള ഹൈന്ദവ വിശ്വാസികൾ പോലും കുംഭമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേക. ഇതിന് പുറമേ ഖത്തർ, ബഹറിൻ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ഇസ്ലാമിക – ക്രൈസ്തവ വിശ്വാസികൾ വരെ കുംഭമേളയിൽ ഉണ്ട് എന്നതാണ് പ്രധാന പ്രത്യേകത.
ഇന്റർനെറ്റിലും തരംഗമാണ് കുംഭമേള. ലോകം തിരയുന്നത് ഇന്ന് കുംഭമേളയെക്കുറിച്ചാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുംഭമേളയെക്കുറിച്ച് അറിയാനും അതിന്റെ ഭാഗമാകാനും ലോകമെമ്പാടുമുള്ള ജനങ്ങൾ താത്പര്യം കാണിക്കുന്നുവെന്നാണ് ഇത് നൽകുന്ന സൂചന.
Discussion about this post