ന്യൂയോർക്ക് : യുഎസ് ഗായകനെ ചുംബിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തതിന് ഭാര്യയോട് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് . മിറിയം ക്രൂസ് എന്ന യുവതിയോടാണ് ഭർത്താവ് വിവാഹ മോചനം തേടിയത്. ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ബച്ചാറ്റ ബാൻഡ് അവഞ്ചുറയുടെ തത്സമയ പ്രകടനത്തിനിടെയാണ് യുവതി സ്‌റ്റേജിൽ കയറി ഗായകനെ ചുംബിച്ചത്.
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ മിറിയാത്തയെ ഗ്രൂപ്പിനൊപ്പം ഒരു ഗാനം ആലപിക്കാൻ വേദിയിലേക്ക് വിളിക്കുകയായിരുന്നു. സ്‌റ്റേജിലേക്ക് കയറിയ യുവതി ബാൻഡ് അംഗങ്ങളെ അഭിവാദ്യം ചെയ്ത ശേഷം മിറിയം റോമിയോ സാൻറോസ് എന്ന ഗായകനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു . ഇത് പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു .
തൻറെ കുടുംബത്തെ എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കാതെ അപ്പോഴത്തെ വികാരങ്ങളിൽ അടിപ്പെട്ടാണ് റോമിയോയെ ചുംബിച്ചതെന്ന് മിറിയം സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നു. എന്നാൽ, ചുംബനം പത്ത് വർഷം നീണ്ട ദാമ്പത്യ ബന്ധം തകർത്തെങ്കിലും ദീർഘകാലമായി കാത്തിരുന്ന സ്വപ്നം യാഥാർത്ഥ്യമായതിൽ സന്തോഷമുണ്ടെന്നും മിറിയം പറഞ്ഞു. തന്റെ ഭർത്താവിനെ വേദനിപ്പിക്കാൻ ഉദ്ദശിച്ചിരുന്നില്ല. അതിൽ താൻ ഖേദിക്കുന്നു എന്നും യുവതി കൂട്ടിച്ചേർത്തു,
Leave a Comment