ടെൽ അവീവ് : 15 മാസങ്ങളായി നീണ്ടുനിൽക്കുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് ഒടുവിൽ അവസാനമാകുന്നു. ഗാസയിൽ വെടിനിർത്തൽ കരാറിന് തയ്യാറായി ഇസ്രായേലും ഹമാസും. ബന്ധികളെ കൈമാറാൻ ഹമാസ് തയ്യാറായതോടെയാണ് ഇസ്രായേൽ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയത്.
ഹമാസ് തടവിലാക്കിയിട്ടുള്ള ബന്ദികളേയും ഇസ്രായേലിലെ ജയിലിൽ കഴിയുന്ന പലസ്തീനിയൻ തടവുകാരേയും മോചിപ്പിക്കുക, നാടുകടത്തപ്പെട്ടവരെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുക, തകർന്ന മേഖലയിൽ മാനുഷിക സഹായം ലഭ്യമാക്കുക എന്നിവ കരാറിൽ ഉൾപ്പെടുന്നു. ഖത്തറിൽ ആഴ്‌ചകൾ നീണ്ട കഠിനമായ ചർച്ചകൾക്ക് ശേഷമാണ് വെടിനിർത്തൽ കരാറിന് ഇരു വിഭാഗവും അംഗീകാരം നൽകിയിരിക്കുന്നത്.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുന്നോടിയായി ഇസ്രായേലുമായുള്ള സംഘർഷം അവസാനിപ്പിക്കാനാണ് ഹമാസ് ലക്ഷ്യമിടുന്നത്. താൻ അധികാരത്തിലെത്തിയാൽ ഹാമാസിനെ അവസാനിപ്പിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസയിൽ കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളെ ജന്മദേശത്തേക്ക് മടങ്ങിവരാൻ അനുവദിക്കണം എന്ന ഹമാസിന്റെ ആവശ്യം ഇസ്രായേൽ അംഗീകരിച്ചിട്ടുണ്ട്.
Discussion about this post