ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ആഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലി എന്ന പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്‍ഫോസിസ് മുന്‍ ജീവനക്കാരനായ ഒരാളുടെ തുറന്നുപറച്ചിലാണ് റെഡ്ഡിറ്റില്‍ ചര്‍ച്ചാവിഷയം.
‘ചങ്ങലയില്ലാത്ത അടിമത്തം’ എന്നാണ് ഇന്‍ഫോസിസിലെ ജോലിയെക്കുറിച്ച് ഇദ്ദേഹം എഴുതിയിരിക്കുന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷം 2017-ല്‍ ഇന്‍ഫോസിസ് വിട്ട ഇദ്ദേഹം ബംഗളൂരുവിലെ ഇക്കോസ്‌പേസ് ആസ്ഥാനമായുള്ള ഒരു ഐ.ടി. കമ്പനിയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. ഈ തൊഴിലിടത്തേയും ഇന്‍ഫോസിസിനേയും ഇദ്ദേഹം കുറിപ്പില്‍ താരതമ്യം ചെയ്യുന്നുമുണ്ട്.
2008-ല്‍ തുടക്കക്കാരനായി ഇന്‍ഫോസിസില്‍ ജോയിന്‍ ചെയ്ത അദ്ദേഹം ഒമ്പത് വര്‍ഷം അവിടെ ജോലി ചെയ്തു എന്നാണ് അവകാശപ്പെടുന്നത്. 35,000 രൂപയായിരുന്നു തന്റെ അവസാന പ്രതിമാസ ശമ്പളമെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ ജോലി ചെയ്യുന്നിടത്ത് മാസത്തില്‍ 1.7 ലക്ഷം രൂപ സമ്പാദിക്കുന്നുണ്ട്.
4B, 4A എന്നിങ്ങനെയാണ് ഇന്‍ഫോസിസില്‍ സ്ഥാനക്കയറ്റം. പ്രകടമായ ശമ്പള വര്‍ധനവോ ഉത്തരവാദിത്വങ്ങളില്‍ മാറ്റമോ ഒന്നും ഈ സ്ഥാനക്കയറ്റംകൊണ്ടുണ്ടാകില്ല. ഇപ്പോള്‍ ജോലിചെയ്യുന്നിടത്ത് 12-25% ശമ്പളവര്‍ധനവോടെയാണ് സ്ഥാനക്കയറ്റമുണ്ടാകുന്നത്. 90 ദിവസത്തെ നോട്ടീസ് പിരീഡാണ് ഇന്‍ഫോസിസ് ജീവനക്കാര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി.
ഇതോടെ, തൊഴില്‍ മാറാനുള്ള അവസരം കുറയുന്നു. ഇത്രയധികം സമയം കാത്തിരിക്കാന്‍ പല തൊഴിലുടമകളും തയ്യാറല്ല. ഇദ്ദേഹം കുറിപ്പില്‍ വിമര്‍ശിച്ചു.
Discussion about this post