ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രകടന പത്രിക പുറത്തിറക്കി ബി ജെ പി. ഡൽഹിയിലെ ഓരോ സ്ത്രീക്കും പ്രതിമാസം 2,500 രൂപ നൽകുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ‘സങ്കൽപ് പത്ര’ എന്നും അറിയപ്പെടുന്നു ഇത് മഹിളാ സമൃദ്ധി യോജന വഴിയാണ് തുക വിതരണം ചെയ്യുന്നത്. ബി ജെ പി യുടെ ഈ ഞെട്ടിച്ച നീക്കം ആം ആദ്മി പാർട്ടിക്കുള്ള വലിയ തിരിച്ചടി ആയാണ് വിലയിരുത്തപ്പെടുന്നത്. വെള്ളിയാഴ്ച ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ പി നദ്ദ പുറത്തിറക്കി. അതേസമയം ഈ ആനുകൂല്യങ്ങൾ തങ്ങളുടേതിൽ നിന്നും കോപ്പി അടിച്ചതാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ രംഗത്ത് വന്നത് ശ്രദ്ധേയമായി.
ആം ആദ്മി പാർട്ടിയുടെ ജന പ്രിയ വാഗ്ദാനങ്ങളെ അതേ നാണയത്തിൽ തന്നെ നേരിടാനാണ് ബി ജെ പി യുടെ നീക്കം. ദേശീയ തലസ്ഥാനത്ത് നിലവിൽ നടപ്പിലാക്കുന്ന എല്ലാ ക്ഷേമ പദ്ധതികളും തുടരുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നാൽ ഉടൻ, അതായത് ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ 5 ലക്ഷം രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തു. 51 ലക്ഷം പേർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട്, ‘വികസിത ഡൽഹിക്കുള്ള അടിത്തറ’ എന്നാണ് നദ്ദ പ്രകടന പത്രികയെ വിശേഷിപ്പിച്ചത്.
Discussion about this post