കടല്‍ജലത്തില്‍ ഇത്രമാത്രം ഉപ്പുവന്നതെവിടെ നിന്നാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ ചോദ്യത്തിന് ഒറ്റ വാക്കിലുത്തരം തരാന്‍ ശാസ്ത്രത്തിന് കഴിയില്ലെന്നതാണ് വാസ്തവം. എന്നാല്‍ പല ഉറവിടങ്ങളില്‍ നിന്നാണ് ഭൂമിയുടെ എഴുപത് ശതമാനത്തോളം വരുന്ന സമുദ്രത്തിന് ഇത്രയേറെ ലവണത്വം ഉണ്ടായതെന്നാണ് ഗവേഷകര്‍ പറയുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
അഗ്നിപര്‍വ്വതങ്ങള്‍
അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്തുവരുന്ന വാതകങ്ങള്‍ ജലത്തില്‍ ലഭിക്കുക വഴി അത് അത് അമ്ലഗുണം ഉള്ളതായി മാറുന്നു. ഇത് അയോണുകളെ സൃഷ്ടിക്കുന്നു.
പാറകള്‍ പൊടിയുന്നത് വഴി
നദികള്‍ പാറകള്‍ പൊടിയുന്ന ധാതുക്കള്‍ കടലിലേക്ക് എത്തിക്കുന്നു ഇത് അയോണുകളെ പുറത്തുവിടുന്നു.
നീരാവിയാകുന്നത് വഴി
കടല്‍ ജലം എപ്പോഴും നീരാവിയായിക്കൊണ്ടിരിക്കുന്നു ഈ പ്രക്രിയ ബാക്കി വരുന്ന ജലത്തിലെ ഉപ്പിന്റെ സാന്ദ്രതയെ വല്ലാതെ വര്‍ധിപ്പിക്കുന്നു.
ഉപ്പിന്റെ ഗുണങ്ങള്‍
സമുദ്രത്തിലെ ജീവികള്‍ ഉപ്പിനെ ആഗിരണം ചെയ്യുന്നുണ്ട്. ഈ നിരന്തര പ്രക്രിയ മൂലമാണ് സമുദ്രജലത്തില്‍ ഉപ്പിന്റെ അംശം അധികരിക്കാതെ ഇരിക്കുന്നത്. ഇത് സമുദ്രജീവികള്‍ക്കും വലിയ നേട്ടമാണ് ഉണ്ടാക്കുന്നത്.
Discussion about this post