ലക്‌നൗ: സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്ത സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നവാബ്ഗഞ്ച് പ്രദേശത്തെ ഇമ്രാൻ (25) ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പാകിസ്താൻ സിന്ദാബാദ് എന്ന് കുറിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രതി പങ്കുവച്ചത്.
പാക് അനുകൂല മുദ്രാവാക്യം പോസ്റ്റ് ചെയ്തതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്ന് ഇൻസ്പെക്ടർ രാജ് കുമാർ ശർമ പറഞ്ഞു.
Discussion about this post