ലക്‌ന: വീട്ടുതടങ്കലിലായിരുന്ന പെൺകുട്ടിയെ മോചിപ്പിച്ച് മൊറാദാബാദ് പോലീസ്. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് സംഭവം. തന്നെ തടങ്കലിലാക്കിയെന്ന് പറഞ്ഞ് എക്‌സിൽ യുവതി പോസ്റ്റ് പങ്കുവക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് സ്ഥലത്തെത്തുകയും യുവതിയെ മോചിപ്പിക്കുകയുമായിരുന്നു.
മൊറാദാബാദിലെ സിവിൽ ലൈൻസ് ഏരിയയിലെ അഗ്വാൻപൂർ സ്വദേശിയാണ് 22കാരിയായ യുവതി. താൻ വീട്ടുകാരുടെ തടങ്കലിൽ ആണെന്നും രക്ഷിക്കണമെന്നും പറഞ്ഞാണ് യുവതി എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്. മുഖ്യമന്ത്രി, ഡയറക്ടർ ജനറൽ ഓഫ് പോലീസ്, അഡീഷണൽ ഡയറക്ടർ ജനറൽ എന്നിവരെ യുവതി ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് സ്ഥലത്തെുത്തുകയായിരുന്നു. വീട്ട് തടങ്കലിൽ നിന്നും പുറത്ത് വന്നതിന് പിന്നാലെ യുവതി തന്റെ സഹോദരരന്മാർക്കെതിരെ പോലീസിൽ പരാതി നൽകി.
താൻ ബിരുദധാരിയാണെന്നും പക്ബറ പ്രദേശത്തെ ഒരു ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ യുവാവുമായി പ്രണയത്തിലാണെന്നും യുവതി പരാതിയിൽ പറയുന്നു. യുവാവിനെ വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നതായും എന്നാൽ, സംഭവം വീട്ടിലറിഞ്ഞതോടെ അവർ തന്നെ വീട്ടിൽ പൂട്ടിയിടുകയായിരുന്നു.
Discussion about this post