പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലും സാധനങ്ങൾക്ക് വലിയ വിലയാണ് കടയുടമകൾ ഈടാക്കുന്നത്. ഇത് എല്ലാവർക്കും അറിയുന്ന കാര്യം തന്നെയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു പഴത്തിന് കച്ചവടക്കാരൻ പറയുന്ന വിലകേട്ട് കണ്ണ് തള്ളുന്ന യുവാവിന്റേതാണ്.
ഹൈദ്രാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് വിദേശിയായ യുവാവ് ഒരു പഴം വാങ്ങാൻ വില്പനക്കാരന്റെ അടുത്തേക്ക് ചെല്ലുന്നതാണ്. അയാൾ ഉന്തുവണ്ടിയിലാണ് പഴങ്ങളുമായി എത്തുന്നത്. ഒരു പഴത്തിന് എത്ര രൂപയാണ് വില എന്നാണ് ഇയാൾ ചോദിക്കുന്നത്. അപ്പോൾ കച്ചവടക്കാരൻ പറയുന്നത് ഒരു പഴത്തിന് 100 രൂപ എന്നാണ്.
യുവാവ് ചോദിക്കുന്നുണ്ട് ഇത്ര രൂപയോ എന്ന്. എന്നാൽ കച്ചവടക്കാരൻ ആ വിലയിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. ഒരു ചെറിയ പഴം അയാൾ എടുത്തു കാണിക്കുന്നതും ഇതിന് തന്നെയാണ് ആ വില എന്ന് പറയുന്നതും കാണാം. അതോടെ, യുവാവ് അത് വാങ്ങാൻ തയ്യാറാവുന്നില്ല.
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകൾ കുറിക്കുന്നത്. ഇങ്ങനെ എങ്കിൽ നിങ്ങളുടെ കച്ചവടം വൈകാതെ തന്നെ ….. വിദേശികളെ ഇങ്ങനെ പറ്റിക്കാമോ .. എന്തുവാണടോ ഇങ്ങനെയൊക്കെ എന്നിങ്ങനെ നീളുന്നു കമന്റുകൾ .
https://www.instagram.com/reel/DEpqjGpvT5Q/?utm_source=ig_web_button_share_sheet











Discussion about this post