മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കുന്നത് പലര്‍ക്കും അരോചകമാണ്. അതിനല്‍പ്പം ചവര്‍പ്പ് കൂടുതലാണെന്നത് തന്നെയാണ് കാരണം. എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നാണ് ഇപ്പോള്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്.
നമ്മളിന്ന് കഴിക്കുന്ന ഭക്ഷണവും അല്‍ഷിമേഴ്സ് പോലുള്ള നാഡീനാശക രോഗങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. അല്‍ഷ്യമേഴ്സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. അതേസമയം ഇതില്‍ മധുരം ചേര്‍ക്കാതിരിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ പറയുന്നു.
പഞ്ചസാര പലതരത്തില്‍ ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മധുരം കൊണ്ട് രുചി കൂടുമായിരിക്കും എന്നാല്‍ ആരോഗ്യനേട്ടങ്ങളില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 40നും 69നും ഇടയില്‍ പ്രായമായ രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്.
മധുരമില്ലാത്ത കാപ്പി കുടിക്കുന്നവര്‍, പഞ്ചസാര ചേര്‍ത്ത കാപ്പി കുടിക്കുന്നവര്‍, കൃത്രിമ മധുരമിട്ട് കാപ്പി കുടിക്കുന്നവര്‍, കാപ്പി കുടിക്കാത്തവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം.മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്സ് പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത 29 ശതമാനം മുതല്‍ 30 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.
ഓര്‍മശക്തി, വിമര്‍ശനാത്മക ചിന്ത, ദൈനംദിന ജോലികള്‍ എന്നിവയെ ബാധിക്കുകയും ഓടുവില്‍ മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്ന പുരോഗമന രോഗങ്ങളാണ് ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍. ഡികാഫ് കാപ്പി (കഫീന്‍ അടങ്ങിയിട്ടില്ലാത്ത) ഗുണകരമാണെന്ന് പഠനം പറയുന്നു.
Discussion about this post