ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ മാല വില്പനയ്ക്കായി എത്തിയ ഒരു പെൺകുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയിൽ ചിലർ പുറത്ത് വിട്ട വീഡിയോകൾ ആണ് ഈ പെൺകുട്ടിയെ വൈറൽ താരമാക്കി മാറ്റിയത്. നീലക്കണ്ണുകൾ ഉള്ള പെൺകുട്ടി വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയായിരുന്നു.
മധ്യപ്രദേശ് സ്വദേശിനിയായ പെൺകുട്ടിക്ക് സമൂഹമാദ്ധ്യമങ്ങൾ തന്നെയാണ് മൊണാലിസ എന്ന പേര് നൽകിയത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയിൽ പ്രചരിച്ച വീഡിയോ വൈറൽ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി. ചെല്ലുന്നിടത്തൊക്കെ ആൾക്കൂട്ടം ചുറ്റും കൂടുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പെൺകുട്ടിയുടെ പിതാവ് അവളെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു.
ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശിൽ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെൺകുട്ടിയുടെ കുടുംബം. വിൽപ്പനയ്ക്ക് വച്ച മാലകളെക്കാൾ കൂടുതൽ പെൺകുട്ടിയുടെ സൗന്ദര്യം ആളുകളെ ആകർഷിക്കാൻ തുടങ്ങിയതോടെ പെൺകുട്ടിയുടെ പിതാവിന് ആശങ്കയായി. ഇത്തരമൊരു സാഹചര്യത്തിൽ മകളെ തുടർന്നും ഇവിടെ നിർത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കും എന്ന് മനസ്സിലാക്കിയ അദ്ദേഹം പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് തിരികെ അയക്കുകയായിരുന്നു.
Discussion about this post